ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4,29,24,533 കടന്നു. ഇതുവരെ രോഗം ബാധിച്ച് 11,54,761 പേർ മരിച്ചെന്നും ഇതുവരെ 3,16,66,683 പേർ രോഗത്തിൽ നിന്ന് മുക്തരായെന്നുമാണ് കണക്ക്. യുഎസിൽ മാത്രം ഇതുവരെ 88,27,932 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 2,30,068 പേർ രോഗബാധിതരായി മരണപ്പെടുകയും ചെയ്‌തു.
ഈ ആഴ്‌ചയോടെ സ്പെയിനിൽ മാത്രമായി ഇതുവരെ ഒരു മില്യൺ പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഒരു മില്യണിൽ അധികം രോഗബാധ സ്ഥിരീകരിച്ച എട്ട് രാജ്യങ്ങളിൽ മൂന്ന് എണ്ണം ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളാണ്. ലോകത്ത് കൊവിഡ് കണക്കുകളിൽ മൂന്നാമത് നിൽക്കുന്ന ബ്രസീലിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് മില്യൺ കടന്നു. വരും ആഴ്‌ചകളിൽ പെറുവിലും മെക്‌സികോയിലും കൊവിഡ് കേസുകൾ ഒരു മില്യൺ കടക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം തടയാനുള്ള ശ്രമത്തിലാണ് പല രാജ്യങ്ങളും.