ഗാസ അതിർത്തിയിൽ ഇസ്രായേൽ സൈന്യം ആക്രമണം തുടരുന്നു. സമീപ വര്‍ഷങ്ങളില്‍ നടന്ന ഏറ്റവും തീവ്രമായ ആക്രമണങ്ങളാണ് ഗാസയില്‍ നടക്കുന്നത്. ശനിയാഴ്ച വരെ ഇസ്രയേല്‍ അധീന പ്രദേശങ്ങളിലേക്ക് 450 റോക്കറ്റുകള്‍ വിക്ഷേപിച്ചതായി പലസ്തീന്‍ സേന അറിയിച്ചു. എന്നാല്‍ റോക്കറ്റുകളില്‍ പലതിനേയും തടഞ്ഞെന്നും ഒരാള്‍ കൊല്ലപ്പെട്ടെന്നുമാണ് ഇസ്രയേലിന്‍റെ വാദം.
ഒരാഴ്ചയ്ക്കിടെ നടത്തിയ ആക്രമണത്തില്‍ 220 പേരോളം കൊല്ലപ്പെട്ടെന്നാണ് ഇസ്രയേല്‍ പ്രതിരോധ വകുപ്പ് പുറത്തുവിട്ട കണക്ക്. എന്നാൽ ആക്രമണങ്ങളിൽ ആറ് പേരാണ് കൊല്ലപ്പെട്ടതെന്നാണ് പലസ്തീനിന്‍റെ വാദം. അതേസമയം ഗാസ അതിർത്തിയിൽ ആക്രമണം തുടരാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കിയിരുന്നു.