കാംപ്‌ബെല്‍ ബേ: ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപില്‍ വീണ്ടും ഭൂചലനം. കാംപ്‌ബെല്‍ ബേയില്‍ നിന്നും 246 കിലോമീറ്റര്‍ അകലെ രാത്രി 8.35 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രതയാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) വ്യക്തമാക്കി.
Read More: ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം
ആന്‍മാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനങ്ങള്‍ തുടര്‍ക്കഥയാണ്. നേരത്തെ കാംപ്‌ബെല്‍ ഉള്‍ക്കടലിലുണ്ടായ ഭൂചലനം റിക്‌ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയിരുന്നു.