ബെയ്ജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലെ നിങ്‌ലാങ് കൗണ്ടിയിൽ ഞായറാഴ്ചയുണ്ടായ ഭൂചലനത്തില്‍ 30 പേര്‍ക്ക് പരിക്ക്. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ പരിക്കേറ്റവരെല്ലാം ചികിത്സയിലാണെന്നും അധികൃതര്‍ അറിയിച്ചു. ജീവഹാനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Also Read: മതപരമായ ഉള്ളടക്കം ഓൺലൈൻ വഴി പ്രചരിപ്പിക്കുന്നതിൽ നിന്ന് വിദേശികളെ വിലക്കി ചൈന
നാല് പട്ടണങ്ങളിലായി ആകെ 26,797 പേരെ ഭൂകമ്പം ബാധിച്ചു. 1,546 വീടുകളിലെ 6,848 പേരെ മാറ്റിപ്പാർപ്പിച്ചു. ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ വൈദ്യുതി വിതരണം, ഗതാഗതം, ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ ഏറെക്കുറെ പുനഃസ്ഥാപിച്ചിട്ടുണ്ട്. അതിനിടെ രക്ഷാ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ദുരിതബാധിത പ്രദേശങ്ങളിൽ ആവശ്യമുള്ളവർക്ക് ടെന്റുകൾ, പുതപ്പുകൾ, മടക്കാനുള്ള കിടക്കകൾ, ഓവർകോട്ടുകൾ എന്നിവ എത്തിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.