ETV Bharat / international

'പരാജയപ്പെട്ട രാജ്യം പഠിപ്പിക്കാന്‍ വരേണ്ട' ; യുഎന്നിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ അക്രമ സംഭവങ്ങൾ പാകിസ്ഥാനിൽ നിത്യ സംഭവമായെന്നും ഇന്ത്യയ്‌ക്കെതിരെ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നത് പാകിസ്ഥാന് ശീലമായി മാറിയെന്നും ഇന്ത്യ

UNHRC  യുഎൻ  പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ  യുഎൻ മനുഷ്യാവകാശ കൗൺസിൽ  ഇസ്ലാമിക് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ  ഭീകരവാദം  ന്യൂനപക്ഷ സമുദായങ്ങൾ  ജനീവ  പാകിസ്ഥാനെപോലുള്ള ഒരു രാജ്യത്ത് നിന്ന് പാഠങ്ങൾ ആവശ്യമില്ലെ
പരാജയപ്പെട്ട രാജ്യത്ത് നിന്നും പാഠങ്ങൾ ആവശ്യമില്ല; യുഎന്നിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
author img

By

Published : Sep 15, 2021, 9:46 PM IST

ജനീവ : യുഎൻ മനുഷ്യാവകാശ കൗൺസിലിൽ കശ്‌മീർ വിഷയം ഉന്നയിച്ചതിന് പാകിസ്ഥാനും ഇസ്ലാമിക് കോ ഓപ്പറേഷൻ ഓർഗനൈസേഷനും നേരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരവാദത്തിന്‍റെ പ്രഭവകേന്ദ്രവും മനുഷ്യാവകാശങ്ങൾ ഏറ്റവും മോശമായി ദുരുപയോഗം ചെയ്യുന്നതുമായ പാകിസ്ഥാനെ പോലുള്ള രാജ്യത്ത് നിന്ന് പാഠങ്ങൾ ആവശ്യമില്ലെന്ന് ഇന്ത്യ അറിയിച്ചു.

ഭീകരരെ പരസ്യമായി പിന്തുണയ്ക്കുന്ന, പരിശീലനം നൽകുന്ന, ധനസഹായം നൽകുന്ന, ആയുധമാക്കുന്ന രാജ്യമായി പാകിസ്ഥാൻ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടു. സിഖുകാർ, ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ എന്നിവരുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും പാകിസ്ഥാൻ പരാജയമാണ്.

പാക്കിസ്ഥാനിലും അധിനിവേശ പ്രദേശങ്ങളിലും ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് സ്ത്രീകളും പെൺകുട്ടികളും തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത വിവാഹങ്ങൾ, മതപരിവർത്തനം എന്നിവയ്ക്ക് വിധേയരായിട്ടുണ്ട്. ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ അക്രമ സംഭവങ്ങൾ പാകിസ്ഥാനിൽ നിത്യ സംഭവമാകുകയാണെന്നും ഇന്ത്യ ആരോപിച്ചു.

ALSO READ: വാക്‌സിന്‍ കയറ്റുമതിക്ക് ഇന്ത്യയ്‌ക്ക്‌മേല്‍ സമ്മര്‍ദം ചെലുത്തി യുഎസ്

ഇന്ത്യയ്‌ക്കെതിരെ തെറ്റായ പ്രചാരണങ്ങൾ നടത്താൻ കൗൺസിൽ നൽകിയ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് പാകിസ്ഥാന് ശീലമായി മാറിയിരിക്കുന്നു. കൂടാതെ രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ ഇസ്ലാമിക് കോ ഓപ്പറേഷൻ ഓർഗനൈസേഷന് അവകാശമില്ലെന്നും ഇന്ത്യ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.