ഇസ്ലമാബാദ്: പാക് മുന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫിന്‍റെ വിദേശത്തെ വൈദ്യചികിത്സ കാലാവധി തുടരുന്നത് സംബന്ധിച്ച തീരുമാനം പാക് അധീന പഞ്ചാബ് സര്‍ക്കാര്‍ അടുത്തയാഴ്‌ച എടുത്തും. നവാസ് ഷെരീഫിന്‍റെ മെഡിക്കൽ റിപ്പോർട്ടുകൾ പ്രാദേശിക ഡോക്ടർമാരുടെ പാനല്‍ വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനം.
നവാസ് ഷെരീഫിന്‍റെ മെഡിക്കൽ റിപ്പോർട്ടുകൾ സർക്കാരിന് ലഭിച്ചു, അടുത്തയാഴ്ച തുടക്കത്തിൽ തന്നെ ഡോക്ടർമാരുടെ പാനല്‍ അവ വിലയിരുത്തുമെന്നും അധികൃതര്‍ പറഞ്ഞു.
ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയില്‍ തുടരുന്നതിനാല്‍ ചികിത്സയ്ക്കായി വിദേശത്ത് താമസിക്കുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഷെരീഫ് സമർപ്പിച്ച അപേക്ഷ പരിഗണിക്കാൻ പഞ്ചാബ് നിയമമന്ത്രി മുഹമ്മദ് ബഷരത് രാജയുടെ നേതൃത്വത്തിൽ സർക്കാർ നാലംഗ സമിതി രൂപീകരിച്ചതിനെ തുടർന്നാണിത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് പാകിസ്ഥാന്‍ മുന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫ് സര്‍ക്കാര്‍ അനുമതിയോടെ ലണ്ടനിലേക്ക് പോയത്.