മനില: റോളി ചുഴലിക്കാറ്റ് മൂലം ഫിലിപ്പീൻസിൽ 16 പേർ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. ഗോണി എന്നും അറിയപ്പെടുന്ന ഈ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ബിക്കോൾ മേഖലയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളും നടന്നിരിക്കുന്നതെന്ന് ഒരു പ്രാദേശിക വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഫിലിപ്പീന്‍സില്‍ ഇതുവരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് റോളി. ഞായറാഴ്ച പുലർച്ചെ കാറ്റാണ്ടുവാനസ് ദ്വീപിൽ ഒരു സൂപ്പർ ചുഴലിക്കാറ്റായി രൂപപ്പെട്ട് മണ്ണിടിച്ചിൽ ഉണ്ടാക്കിയെങ്കിലും അതിനുശേഷം ദുർബലമാവുകയും ഇപ്പോൾ ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറുകയും ചെയ്തു. ബിക്കോളിന് പുറത്തുള്ള 50,000 ത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങിയിട്ടുണ്ട്. ഒരു ദശലക്ഷം ആളുകളെ മാറ്റി പാർപ്പിച്ചു. ഏകദേശം 31 ദശലക്ഷം ആളുകളെ ചുഴലിക്കാറ്റ് ബാധിച്ചേക്കാമെന്നുമാണ് ഭരണകൂടത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
റോളി ചുഴലിക്കാറ്റ്; ഫിലിപ്പീൻസിൽ മരിച്ചവരുടെ എണ്ണം 16 ആയി
ബിക്കോളിന് പുറത്തുള്ള 50,000 ത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങിയിട്ടുണ്ട്. ഒരു ദശലക്ഷം ആളുകളെ മാറ്റി പാർപ്പിക്കുകയും ഏകദേശം 31 ദശലക്ഷം ആളുകളെ ചുഴലിക്കാറ്റ് ബാധിച്ചേക്കാമെന്നുമാണ് ഭരണകൂടത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.