ETV Bharat / international

പാകിസ്ഥാനിൽ കൊവിഡ് മരണസംഖ്യ 2,172; രോഗികളുടെ എണ്ണം 108,000 കടന്നു - പാകിസ്ഥാൻ കൊവിഡ് മരണം

പാകിസ്ഥാനിൽ തിങ്കളാഴ്‌ച 105 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. ആകെ 35,018 പേർ രോഗമുക്തി നേടി.

pakistan covid update  pak covid death  pakistan  പാകിസ്ഥാൻ  പാകിസ്ഥാൻ കൊവിഡ് മരണം  പാകിസ്ഥാൻ കൊവിഡ്
പാകിസ്ഥാനിൽ കൊവിഡ് മരണസംഖ്യ 2,172; രോഗികളുടെ എണ്ണം 108,000 കടന്നു
author img

By

Published : Jun 9, 2020, 12:20 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കൊവിഡ് മരണസംഖ്യ ഉയരുന്നു. തിങ്കളാഴ്‌ച 105 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ ആകെ മരണസംഖ്യ 2,172 ആയി ഉയർന്നു. 35,018 പേർ രോഗമുക്തി നേടി. 4,646 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ ആകെ എണ്ണം 108,317 ആയി. പഞ്ചാബിൽ നിന്ന് 40,819, സിന്ധിൽ നിന്ന് 39,555, ഖൈബർ-പഖ്‌തുൻഖ്വയിൽ നിന്ന് 14,006, ബലൂചിസ്ഥാനിൽ നിന്ന് 6,788, ഇസ്ലാമാബാദിൽ നിന്ന് 5,785, ഗിൽഗിത്-ബാൾട്ടിസ്ഥാനിൽ നിന്ന് 952, പാകിസ്ഥാൻ അധിനിവേശ കശ്‌മീരിൽ നിന്ന് 412 കേസുകളും റിപ്പോർട്ട് ചെയ്‌തു.

24 മണിക്കൂറിനുള്ളിൽ 24,620 പരിശോധനകൾ നടത്തി. 730,453 പരിശോധനകൾ ഇതുവരെ നടത്തിക്കഴിഞ്ഞു. രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കാൻ സൗകര്യം ഉണ്ടാകുമോയെന്ന ആശങ്കയും ഉയരുന്നു. എന്നാൽ ആശങ്കയുടെ ആവശ്യമില്ലെന്ന് പാകിസ്ഥാൻ സർക്കാർ അറിയിച്ചു. മുൻ പ്രധാനമന്ത്രി ഷാഹിദ് ഖാൻ അബ്ബാസിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം പാക് മുസ്ലീം ലീഗ് വക്താവ് മറിയം ഔറഗസീബിനും രോഗം സ്ഥിരീകരിച്ചു. മറിയം ഔറഗസീബിന്‍റെ മാതാവിനും കൊവിഡ് സ്ഥിരീകരിച്ചതോടെ ഇരുവരും ക്വാറന്‍റൈനിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.