ഇസ്ലാമബാദ്: രാജ്യത്ത് കൊവിഡ് നാലാം തരംഗത്തിന് സാധ്യതയെന്ന് പാകിസ്ഥാൻ സർക്കാർ. "രണ്ടാഴ്ച മുമ്പ് ഞങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് മോഡലുകൾ നാലാം കൊവിഡ് തരംഗത്തിന്‍റെ ആവിർഭാവം കാണിക്കുന്നുണ്ടെന്ന് ഞാൻ ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോൾ നാലാം തരംഗത്തിന്‍റെ ആരംഭ സൂചനകളാണ് കാണിക്കുന്നത്", എന്ന് പാകിസ്ഥാൻ ഫെഡറൽ ആസൂത്രണ വികസന മന്ത്രി ആസാദ് ഉമർ ട്വീറ്റ് ചെയ്തു.
കേസുകളുടെ വർധനവുണ്ടായിട്ടും കൊവിഡ് നാലാം തരംഗത്തിൽ സർക്കാർ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് ഉമർ പറഞ്ഞു. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്കും റെസ്റ്റോറന്‍റുകൾ, ജിമ്മുകൾ എന്നിവിടങ്ങളില്‍ പോകുന്നവരുടെയും വാക്സിനേഷൻ സ്വീകരിച്ച ഫീൽഡ് റിപ്പോർട്ടുകൾ പൂർണ്ണമായും അവഗണിക്കുന്നതായി മറ്റൊരു ട്വീറ്റിൽ മന്ത്രി ആരോപിച്ചു.
പാകിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാൻ ഖാനും കൊവിഡ് നാലാം തരംഗത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. തുടർച്ചയായ മൂന്നാം ദിവസവും പാകിസ്ഥാനില്‍ ആയിരത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,737 പുതിയ കേസുകളും 27 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ മൊത്തം കേസുകൾ 9.69 ലക്ഷം കവിഞ്ഞു.
Also read: സ്വീഡനിൽ വിമാനാപകടം; ഒമ്പത് മരണം