ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ കൊവിഡ് ബാധിതരുടെ എണ്ണം 18,806 ആയി ഉയർന്നു. ഇതുവരെ 432 പേർ മരിച്ചു. പഞ്ചാബിൽ നിന്നും 6854, സിന്ധിൽ നിന്നും 7102, ബലോചിസ്ഥാനിൽ നിന്നും 1172, ഖൈബർ പഖ്‌തുൻഖ്വയിൽ നിന്നും 2907എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. സിന്ധിൽ നിന്നും പരിശോധനക്കയച്ച സാമ്പിളുകളിൽ 20 ശതമാനവും പോസിറ്റീവാണെന്ന് കണ്ടെത്തി. പഞ്ചാബ് ആരോഗ്യ വകുപ്പുമായുള്ള ചർച്ചക്ക് ശേഷം ഗ്രാൻഡ് ഹെൽത്ത് അലയൻസ് ഡോക്‌ടർമാർ സമരം അവസാനിപ്പിച്ചു. 15 ഡോക്‌ടർമാരുൾപ്പെടെ 18 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
പാകിസ്ഥാനിൽ കൊവിഡ് ബാധിതരുടെ എണ്ണം 18,806; മരണസംഖ്യ 432 - പാകിസ്ഥാൻ കൊവിഡ് മരണസംഖ്യ
പാകിസ്ഥാനിൽ 15 ഡോക്‌ടർമാരുൾപ്പെടെ 18 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു.