ബെയ്ജിങ്: ചൈനയിൽ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,943 ആയി ഉയർന്നു. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 80,151 ആയി. ചൈനയിലെ പ്രധാന പ്രവിശ്യയായ ഹുബെയിൽ പുതിയതായി 125 പേര്‍ക്ക് കൊവിഡ്-19 അണുബാധ സ്ഥിരീകരിച്ചതായും 31 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു.
അതേസമയം ദക്ഷിണ കൊറിയയിലും കൊവിഡ്-19 രോഗബാധ ഉയരുകയാണ്. 477 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 28 ആയി. തെക്കുകിഴക്കൻ നഗരമായ ഡേഗുവിലും പരിസരത്തും ഒരു പ്രാദേശിക പള്ളിക്ക് ചുറ്റും നിരവധി പേര്‍ക്ക് അണുബാധ റിപ്പോർട്ട് ചെയ്തു. 4,812 പേർക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചുിട്ടുണ്ട്.