ETV Bharat / international

പാകിസ്ഥാനിൽ 136 പുതിയ കൊവിഡ് മരണങ്ങൾ; ആകെ മരണസംഖ്യ 3,229

രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,65,062. രോഗമുക്തി നേടിയവർ 61,383.

COVID-19 Pakistan  pakistan  islamabad covid  പാകിസ്ഥാൻ കൊവിഡ്  പാകിസ്ഥാൻ  ഇസ്ലാമാബാദ്
പാകിസ്ഥാനിൽ 136 പുതിയ കൊവിഡ് മരണങ്ങൾ; ആകെ മരണസംഖ്യ 3,229
author img

By

Published : Jun 19, 2020, 3:34 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ 136 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 3,229 ആയി ഉയർന്നു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,65,062 ആണ്. 4,944 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 61,383 പേർ രോഗമുക്തി നേടി. പഞ്ചാബിൽ നിന്ന് 61,678, സിന്ധിൽ നിന്ന് 62,269, ഖൈബർ പഖ്‌തുൻഖ്വയിൽ 20,182, ഇസ്ലാമാബാദിൽ 9,941, ബലൂചിസ്ഥാനിൽ 8,998, ഗിൽഗിത്-ബാൾട്ടിസ്ഥാനിൽ 1,225, പാകിസ്ഥാൻ അധിനിവേശ കശ്‌മീരിൽ നിന്ന് 769 കേസുകളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

പാകിസ്ഥാനിൽ ഇതുവരെ 1,011,106 കൊവിഡ് പരിശോധനകൾ നടത്തിക്കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പാകിസ്ഥാനിൽ കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചതിന് 10,111 ലധികം കേസുകൾ റിപ്പോർട്ട് ചെയ്‌തതായി നാഷണൽ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍റർ (എൻ‌സി‌ഒസി) അറിയിച്ചു. 813 ലധികം മാർക്കറ്റുകളും അഞ്ച് വ്യവസായ യൂണിറ്റുകളും സീൽ ചെയ്‌തു. 1,443 വാഹനങ്ങൾ പിടിച്ചെടുത്തു.

രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന വിദേശികളുടെ വിസ കാലാവധി രണ്ട് മാസത്തേക്ക് നീട്ടി. രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുനഃരാരംഭിക്കാനുള്ള മാർഗനിർദേശങ്ങൾ തയ്യാറാക്കണമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് ഏകീകൃത പാഠ്യപദ്ധതി നടപ്പാക്കാനുള്ള ശ്രമവും പ്രധാനമന്ത്രിയുടെ യോഗത്തിൽ അവലോകനം ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.