ETV Bharat / international

കൊവിഡ് വ്യാപനം; ഇന്ത്യയ്‌ക്ക് സഹായവുമായി ദക്ഷിണ കൊറിയ - medical assistance departs from S Korea for India

കൊറിയയിലെ ഇഞ്ചിയോൺ നഗരത്തിൽ നിന്ന് ഓക്സിജൻ സിലിണ്ടറുകളും ഓക്സിജൻ കോൺസൺട്രേറ്ററുകളും ഇന്ത്യയിലേക്ക് പുറപ്പെട്ടു.

കൊവിഡ് വ്യാപനം ഇന്ത്യയ്‌ക്ക് സഹായവുമായി ദക്ഷിണ കൊറിയ ദക്ഷിണ കൊറിയ ഓക്സിജൻ കോൺസൺട്രേറ്റ് ഇഞ്ചിയോൺ നഗരം COVID-19 Korea medical assistance departs from S Korea for India Incheon
കൊവിഡ് വ്യാപനം; ഇന്ത്യയ്‌ക്ക് സഹായവുമായി ദക്ഷിണ കൊറിയ
author img

By

Published : May 9, 2021, 1:04 PM IST

സിയോൾ: കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്‌ക്ക് സഹായവുമായി ദക്ഷിണ കൊറിയ. ഇന്ത്യയിലേക്കുള്ള മെഡിക്കൽ കിറ്റ് കൊറിയയിലെ ഇഞ്ചിയോൺ നഗരത്തിൽ നിന്ന് പുറപ്പെട്ടു. ഓക്സിജൻ സിലിണ്ടറുകൾ, ഓക്സിജൻ കോൺസൺട്രേറ്ററുകളുമാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സുഹൃത്ത് ബന്ധം വളരെ ദൃഢമാണെന്നും സിയോളിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

ഇന്ത്യയിൽ കൊവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമാകുകയാണ്. മുൻനിര ആരോഗ്യ പ്രവർത്തകരെ അടക്കം കൊവിഡ് ബാധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്‌ക്ക് സഹായവുമായി യുകെ, റഷ്യ, യുഎസ് അടക്കമുള്ള നിരവധി രാജ്യങ്ങളാണ് മുന്നോട്ട് വന്നത്.

കൂടുതൽ വായനയ്‌ക്ക്: ഇന്ത്യയിൽ 4,03,738 പേർക്ക് കൂടി കൊവിഡ്; 24 മണിക്കൂറിൽ 4,092 മരണം

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,03,738 പുതിയ കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. വൈറസ് ബാധിച്ച് 4000ലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 2,22,96,414 ആയി ഉയർന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.