ETV Bharat / international

അലക്‌സി നവാൽനിയുടെ മോചനം ആവശ്യപ്പെട്ട് പ്രതിഷേധം; നവാൽനിയുടെ ഭാര്യക്ക് കോടതി പിഴ ചുമത്തി

പ്രതിഷേധ ചട്ടങ്ങൾ ലംഘിച്ചു എന്നതാണ് അലക്‌സി നവാൽനിയുടെ ഭാര്യ യൂലിയ നവാൽനിയക്കെതിരെ ചുമത്തിയ കുറ്റം.

Court fines Navalny’s wife  protests in Moscow  Alexei Navalny wife  Alexei Navalny  Yulia Navalnaya fined  Yulia Navalnaya  pro Navalny protests  Alexei Navalny arrest  നവാൽനിയുടെ മോചനം ആവശ്യപ്പെട്ട് പ്രതിഷേധം; ഭാര്യക്ക് 265 ഡോളർ പിഴ ചുമത്തി  മോസ്കോ  അലക്‌സി നവാൽനിയുടെ മോചനം
നവാൽനിയുടെ മോചനം ആവശ്യപ്പെട്ട് പ്രതിഷേധം; ഭാര്യക്ക് 265 ഡോളർ പിഴ ചുമത്തി
author img

By

Published : Feb 1, 2021, 7:29 PM IST

മോസ്കോ: അലക്‌സി നവാൽനിയുടെ മോചനം ആവശ്യപ്പെട്ട് മോസ്കോയിൽ നടന്ന പ്രകടത്തിൽ നവാൽനിയുടെ ഭാര്യക്ക് കോടതി 2000 റൂബിൾ (ഏകദേശം 265 ഡോളർ) പിഴ ചുമത്തി. പ്രതിഷേധ ചട്ടങ്ങൾ ലംഘിച്ചു എന്നതാണ് അലക്‌സി നവാൽനിയുടെ ഭാര്യ യൂലിയ നവാൽനിയക്കെതിരെ ചുമത്തിയ കുറ്റം.

ജയിലിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവ്‌ അലക്‌സി നവാൽനിയെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട്‌ റഷ്യയിലെങ്ങും നവാൽനി അനുകൂലികളുടെ പ്രതിഷേധം ശക്തി പ്രാപിക്കുകയാണ്. വിലക്കുകൾ ലംഘിച്ചതിന്‌ 100ൽപരം നഗരങ്ങളിൽനിന്നായി 3000ൽപരം ആളുകളെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. പ്രതിഷേധത്തിൽ ഇതുവരെ 5,400 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു.

അതേസമയം കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ ഒരുങ്ങുകയാണ് യൂലിയ നവാൽനിയ. രാസ പ്രയോഗം അതിജീവിച്ച ശേഷം റഷ്യയിൽ തിരിച്ചെത്തിയ നവാൽനിയെ ജനുവരി 17 നാണ് അറസ്റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.