ബെയ്‌ജിങ്: കൊറോണ വൈറസ് ബാധ മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 304 ആയി. 14000 കൊറോണ കേസുകൾ ചൈനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം പടരുന്ന സാഹചര്യത്തിൽ മറ്റ് രാജ്യങ്ങൾ മുൻകരുതലുകൾ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. അതിനിടെ, ഹുവാങ്‌ഗാംഗ് നഗരത്തിൽ പ്രതിരോധ പ്രവർത്തനങ്ങളില്‍ വീഴ്ച വരുത്തിയ ആറ് ഉദ്യോഗസ്ഥരെ പുറത്താക്കി.
രോഗികളെ ചികിത്സിക്കുന്നതിനുള്ള നഗരത്തിന്‍റെ ശേഷി അപര്യാപ്‌തമാണെന്നും സംരക്ഷണ സ്യൂട്ടുകൾ, മെഡിക്കൽ മാസ്‌ക്കുകൾ തുടങ്ങിയവയുടെ കടുത്ത ക്ഷാമമുണ്ടെന്നും മേയർ പറഞ്ഞു. കൊറോണ വൈറസ് ബാധയെ തുടർന്ന് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.