ബെയ്‌ജിങ്: ചൈനയിലെ ഹുബെ പ്രവിശ്യയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,118 ആയി. വ്യാഴാഴ്‌ച മാത്രമായി 115 പേരാണ് മരിച്ചത്. പുതുതായി 411 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 62,442 ആയി. എന്നാൽ ചൈനീസ് ആരോഗ്യസംഘടന വ്യാഴാഴ്‌ചയിലെ മരണസംഖ്യയുടെയും രോഗികളുടെയും റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചൈനക്ക് പുറത്ത് എട്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ചൈനീസ് നഗരമായ വുഹാനിൽ നിന്നുണ്ടായ രോഗബാധ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
കൊവിഡ് 19; ഹുബെയിൽ മരണസംഖ്യ 2,100 കവിഞ്ഞു - ഹുബെ
എട്ട് മരണങ്ങളാണ് ചൈനക്ക് പുറത്ത് നിന്നും റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്