ബെയ്‌ജിങ്: കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരണം 80 ആയി. രാജ്യത്ത് ഇതുവരെ 2774 പേർക്ക് കൊറോണ ബാധയേറ്റതായാണ് റിപ്പോർട്ട്. ഇന്നലെ മാത്രമായി 769 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഡിസംബറിൽ ചൈനയിലെ വുഹാൻ നഗരത്തിലാണ് വൈറസ് ബാധയുടെ ഉത്‌ഭവം. തുടർന്ന് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
ജപ്പാനിൽ മൂന്ന്, റിപ്പബ്ലിക് ഓഫ് കൊറിയയിൽ മൂന്ന്, അമേരിക്കയിൽ മൂന്ന്, വിയറ്റ്നാമിൽ രണ്ട്, സിംഗപ്പൂരിൽ നാല്, മലേഷ്യയിൽ മൂന്ന്, നേപ്പാളിൽ ഒന്ന്, ഫ്രാൻസിൽ മൂന്ന്, ഓസ്‌ട്രേലിയയിൽ നാല് എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധയേറ്റവരുടെ കണക്ക്. ചാന്ദ്ര പുതുവത്സരത്തെ തുടർന്ന് രോഗബാധയുടെ വ്യാപനം തടയുന്നതായി ചൈനീസ് ഗവൺമെന്‍റ് യാത്രാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.