ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 69470 ആയി. മരണ സംഖ്യ 1483 ആയി ഉയർന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 88 പേരാണ് മരിച്ചത്. പുതിയതായി 3039 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം 25271 പേർ രോഗമുക്തി നേടി. സിന്ധ് പ്രവിശ്യയിൽ മാത്രം 27360 രോഗബാധിതരാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14972 സാമ്പിളുകൾ പരിശോധിച്ചു. 547030 സാമ്പുകളാണ് ഇതുവരെ പരിശോധിച്ചത്. ഈദിനോട് അനുബന്ധിച്ച് ലോക്ക് ഡൗണിൽ സർക്കാർ ഇളവുകൾ നൽകിയത് രോഗ ബാധിതരുടെ എണ്ണം അതിവേഗം വർധിക്കാൻ കാരണമായിട്ടുണ്ട്. ആഗസ്റ്റ് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ലെന്നും സർക്കാർ അറിയിച്ചു. അതേസമയം ഓഡിറ്റോറിയങ്ങൾ ലോക്ക് ഡൗണ്‍ നിബന്ധനകള്‍ക്ക് വിധേയമായി തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇരുപതുപേർ മാത്രം പങ്കെടുക്കുന്ന ചടങ്ങുകള്‍ ഓഡിറ്റോറിയത്തില്‍ നടത്താമെന്നും സർക്കാർ അറിയിച്ചു.
പാകിസ്ഥാനിൽ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത് 69470 പേർക്ക് - Coronavirus cases in Pakistan
പുതിയതായി 3039 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം 25271 പേർ രോഗമുക്തി നേടി.