ഇസ്ലാമാബാദ്: പാകിസ്ഥാനിൽ 2,636 കൊവിഡ് 19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 64,028 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 57 പേരാണ് ഇവിടെ മരിച്ചത്. ഇതോടെ പാകിസ്ഥാനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1317 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 22,305 പേർ ഇതുവരെ കൊവിഡ് ഭേദമായി ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്.
11,931 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. പാകിസ്ഥാനിൽ ഇതുവരെ 520,017 കൊവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ട്. പെഷവാറിൽ കൊവിഡ് ബാധിച്ച് വ്യാഴാഴ്ച മുതിർന്ന മാധ്യമ പ്രവർത്തകൻ മരിച്ചു.