ധാക്ക: ഒരു ലക്ഷത്തോളം ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകളും 50,000ത്തോളം സർജിക്കൽ ഗ്ലൗസുകളും ബംഗ്ലാദേശിലേക്ക് അയച്ച് ഇന്ത്യ. രണ്ടാമത്തെ തവണയാണ് ഇന്ത്യ ബംഗ്ലാദേശിലേക്ക് കൊവിഡിനെ തുടർന്ന് സഹായങ്ങൾ അയക്കുന്നത്. മാർച്ച് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സാർക്ക് നേതാക്കളുമായി വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. തുടർന്ന് നടന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. എല്ലാ സാർക്ക് രാജ്യങ്ങളും കൊവിഡ് എമർജൻസി ഫണ്ടിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.
ബംഗ്ലാദേശിലേക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകൾ അയച്ച് ഇന്ത്യ - ഹൈഡ്രോക്സിക്ലോറോക്വിൻ
മാർച്ച് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സാർക്ക് നേതാക്കളുമായി വീഡിയോ കോൺഫറൻസ് നടത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി