ETV Bharat / international

പേരറിയാത്ത സംഘടനയും ചിറകുവിരിച്ച ഷിന്‍വയും; ചൈനയുടെ ചാരക്കണ്ണുകള്‍ - ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

നിഗൂഢതയുടെ കരിമ്പടം പുതച്ചുകിടക്കുന്ന ചൈനീസ് ചാരശൃംഖലയെക്കുറിച്ച് ലോകത്തിനത്ര അറിവ് പോര. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള എംഎസ്എസാണ് ചൈനയുടെ ചാരസംഘടനയെന്ന് കരുതപ്പെടുന്നു.

പേരറിയാത്ത സംഘടനയും ചിറകുവിരിച്ച ഷിന്‍വയും; ചൈനയുടെ ചാരക്കണ്ണുകള്‍  chinese spy agency  xinhua news agency  china news  china inteligence agnecy  china spy agency  ചെനീസാ ചാരസംഘടന  ചൈനാ ചാരസംഘടന  ഷിന്‍വാ ചൈന  ചൈന വാര്‍ത്ത  ചൈനീസ് ചാരശൃംഖല  ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി  chinese communist party
പേരറിയാത്ത സംഘടനയും ചിറകുവിരിച്ച ഷിന്‍വയും; ചൈനയുടെ ചാരക്കണ്ണുകള്‍
author img

By

Published : Apr 11, 2021, 9:25 PM IST

ബീജിങ്ങ്: അമേരിക്കയുടെ സിഐഎ, ബ്രിട്ടന്‍റെ എം16 ഇസ്രായേലിന്‍റെ മൊസാദ് തുടങ്ങി ഹോളിവുഡ് ചിത്രങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പടിഞ്ഞാറന്‍ ചാരസംഘടനളെക്കുറിച്ച് പലപ്പോഴും നമ്മള്‍ കേള്‍ക്കാറുണ്ട്. ഏജന്‍സികള്‍ വിദേശരാജ്യങ്ങളില്‍ നടത്തുന്ന 'ബ്ലാക്ക് ഓപ്സുകള്‍' അടക്കമുള്ള രഹസ്യവിവരങ്ങള്‍ പുറത്തുവരുന്നതും ഇപ്പോള്‍ സാധാരണമായിരിക്കുന്നു. പക്ഷെ അപ്പോഴും നിഗൂഢതയുടെ കരിമ്പടം പുതച്ചുകിടക്കുന്ന ചൈനീസ് ചാരശൃംഖലയെക്കുറിച്ച് ലോകത്തിനത്ര അറിവ് പോര. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും 1983ല്‍ രൂപീകൃതമായ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി (എംഎസ്എസ്) ആണ് ചൈനയുടെ ചാരസംഘടനയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നു. ചൈനയില്‍ അധികാരം കയ്യാളുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് എംഎസ്എസ് പ്രവര്‍ത്തിക്കുന്നത്.

ആഗോള തലത്തില്‍ വ്യാപിച്ചു കിടക്കുന്ന, അനൗദ്യോഗികവും അവിദഗ്ധരുമടങ്ങുന്ന വലിയ സാമൂഹ്യ ചാര ശൃംഖല, അങ്ങനെയാണ് ചൈനയുടെ ചാരപ്രവര്‍ത്തന സംവിധാനത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. 'ആയിരം മണല്‍ത്തരികള്‍' എന്ന് രഹസ്യാന്വേഷണ സമൂഹം ഓമനപ്പേരിട്ട് വിളിക്കുന്ന, പ്രാവര്‍ത്തികമാക്കാന്‍ സാധാരണ ഗതിയില്‍ വളരെ ബുദ്ധിമുട്ടേറിയ വിവരശേഖരണ സംവിധാനമാണ് ചൈന പിന്തുടരുന്നത്. ചാരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ വലിയ രീതിയില്‍ പരിശീലനം ലഭിച്ചവരോ ചൈനീസ് ഉദ്യോഗസ്ഥരോ ആവില്ലെന്നതാണ് പ്രത്യേകത. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പഠിക്കുന്ന ചൈനീസ് വിദ്യാര്‍ഥികള്‍, ജോലി ചെയ്യുന്ന അധ്യാപകര്‍, വിനോദ സഞ്ചാരികള്‍ തുടങ്ങിയവരെ ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്. ചൈനീസ് സര്‍ക്കാരുമായി ബന്ധമുള്ള ഐടി കമ്പനി നവമാധ്യമങ്ങളിലൂടെ ആയിരത്തിലധികം ഇന്ത്യന്‍ പൗരന്മാരെയും സ്ഥാപനങ്ങളെയും നിരീക്ഷിച്ചത്, ചൈനയുടെ 'ആയിരം മണല്‍ത്തരികള്‍' രീതിക്ക് ഉത്തമോദാഹരണമാണ്. കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനില്‍ തകര്‍ക്കപ്പെട്ട ചൈനീസ് ചാരവലയം സമാനരീതിയില്‍ പ്രവര്‍ത്തിച്ചുവന്നവയാണ്. ഡിസംബറില്‍ അഫ്ഗാന്‍ സുരക്ഷാസേന വെളിച്ചത്ത് കൊണ്ട് വന്ന ചാരശൃംഖല പ്രവര്‍ത്തിച്ചത് കാബൂളിലെ ഒരു ഭക്ഷണശാല കേന്ദ്രീകരിച്ച്. ചൈനീസ് ചാരന്മാര്‍ ആറ് മാസത്തോളമായി താലിബാന്‍, ഹഖാനി ഭീകരസംഘടനകളുമായി ബന്ധം പുലര്‍ത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ചൈനീസ് ചാരകേന്ദ്രങ്ങളുടെ കരുത്തുറ്റ കരങ്ങളിലൊന്നാണ് ഷിന്‍വ വാര്‍ത്താ എജന്‍സി. അന്താരാഷ്ട്ര തലത്തില്‍ ചൈനയുടെ ഏറ്റവും പ്രധാനപ്പെട്ട വിവരശേഖരണ സംവിധാനമായ ഷിന്‍വ വിലയിരുത്തപ്പെടുന്നത് തന്നെ ചൈനയുടെ കണ്ണും, കാതും ശബ്ദവുമെന്നാണ്. 90 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഷിന്‍വയുടെ പ്രഥമോദ്ദേശ്യം തന്നെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും അപദാനങ്ങള്‍ വാഴ്ത്തിപ്പാടുകയെന്നതാണ്. ഒപ്പം കമ്മ്യൂണിസ്റ്റ് വിരുദ്ധമായ എല്ലാത്തരം ശബ്ദങ്ങളെയും പ്രതിരോധിക്കുകയും ചെയ്യുക. എട്ട് ഭാഷകളിലായി 20 പത്രങ്ങളും ഒരു ഡസനോളം മാസികകളും ഷിന്‍വ നെറ്റ് വര്‍ക്കിലുണ്ട്. വിവിധ വിദേശ രാജ്യങ്ങളിലായുള്ള 107 ബ്യൂറോകളും 10,000ത്തിലധികം വരുന്ന ജീവനക്കാരുടെ ശൃംഖലയും ഉപയോഗിച്ച് ചൈനീസ് താത്പര്യങ്ങള്‍ക്കനുസൃതമായ വാര്‍ത്തകളും സംഭവങ്ങളും എംഎസ്എസിന് എത്തിച്ച് നല്‍കുകയാണ് ഷിന്‍വ ചെയ്യുക. ഇതിനായി തങ്ങളുടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.