ബെയ്‌ജിങ്: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും വേഗം കൊവിഡ് മുക്തി നേടട്ടെയെന്ന് ആശംസിച്ച് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ്. ട്രംപിന് കൊവിഡ് സ്ഥിരീകരിച്ച വാർത്തയറിഞ്ഞ് ലോകത്തെമ്പാടുമുള്ള നേതാക്കൾ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്, അമേരിക്കയിലെ ചൈനീസ് അംബാസഡർ കുയി ടിയാൻകായ്, ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവ ചുനിംഗ്, റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമർ പുടിൻ, കൊവിഡ് മുക്തി നേടിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവരും രോഗമുക്തി നേടട്ടെയെന്ന് ട്വിറ്ററിലൂടെ ആശംസിച്ചിരുന്നു. ട്രംപിന്‍റെ ഉപദേശക ഹോപ്പ് ഹിക്‌സിനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചു. ഇവർ ട്രംപിനൊപ്പം യാത്ര ചെയ്‌തിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് റോബർട്ട് ഓബ്രിയൻ, വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസിന്‍റെ പ്രസ് സെക്രട്ടറി കാറ്റി മില്ലർ എന്നിവരുൾപ്പെടെ വൈറ്റ് ഹൗസിലെ നിരവധി ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഡൊണാള്‍ഡ് ട്രംപും ഭാര്യയും കൊവിഡ് മുക്തി നേടട്ടെയെന്ന് ആശംസിച്ച് ചൈനീസ് പ്രസിഡന്‍റ്
ട്രംപിന് കൊവിഡ് സ്ഥിരീകരിച്ച് വാർത്തയറിഞ്ഞ് ലോകത്തെമ്പാടുമുള്ള നേതാക്കൾ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചിരുന്നു.