ബെയ്‌ജിങ്: ഗാൽവൻ സംഘഷത്തിൽ കൊല്ലപ്പെട്ട ചൈനീസ് സൈനികരെ അപമാനിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട ചൈനീസ് വ്ളോഗർ അറസ്റ്റിൽ. നേരത്തെ രണ്ട് വ്ളോഗർമാരെ ചൈനീസ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യൻ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസമാണ് ചൈന ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. ഇതിന് പിറകെയാണ് മരിച്ച സൈനികരെ അധിക്ഷേപിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ഇരുപത്തിയഞ്ചുകാരനായ യാങ് എന്ന ചെറുപ്പക്കാരനാണ് പൊലീസ് പിടിയിലായിരിക്കുന്നത്. പൊലീസ് ചോദ്യം ചെയ്യലിൽ യാങ് കുറ്റസമ്മതം നടത്തിയതായും ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. യാങിനെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുവെന്നാണ് റിപ്പോർട്ടുകൾ.
സൈനികരെ അപമാനിച്ചു; ചൈനീസ് വ്ളോഗര്‍ അറസ്റ്റിൽ - ചൈനീസ് വ്ളോഗർ അറസ്റ്റിൽ
ഇന്ത്യൻ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസമാണ് ചൈന ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്