ബെയ്‌ജിങ്: ചൈനയില്‍ 55 പുതിയ കൊവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. രാജ്യത്ത് പ്രവേശിക്കുന്ന വിദേശികൾക്ക് വിലക്ക് പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ റിപ്പോര്‍ട്ട്. ദേശീയ ആരോഗ്യ കമ്മീഷന്‍റെ കണക്ക് പ്രകാരം 55 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തത്. വിദേശത്ത് നിന്നെത്തിയ 54 പേര്‍ക്കും ഒരു സ്വദേശിക്കുമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. നിരവധി ചൈനീസ് വിദ്യാര്‍ഥികളാണ് വിദേശങ്ങളില്‍ പഠിക്കുന്നത്. കഴിഞ്ഞ ആഴ്‌ചകളില്‍ ചൈനയിലെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിരുന്നു.
വ്യാഴാഴ്‌ച മുതല്‍ ചൈന വിമാനങ്ങള്‍ക്ക് നിയന്ത്രണം വരുത്തിയിരുന്നു. വിമാനങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ പരിധി നിശ്ചയിച്ചും വിദേശികള്‍ക്ക് ചൈനയില്‍ പ്രവേശിക്കുന്നത് വിലക്കേര്‍പ്പെടുത്തിയും അധികൃതര്‍ കൊവിഡിനെതിരെ പോരാട്ടം തുടരുകയാണ്. ബെയ്‌ജിങ്, ഷാങ്‌ഹായി നഗരങ്ങളില്‍ വിദേശത്ത് നിന്നുമെത്തുന്ന ചൈനക്കാര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റയിന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്‌ച അഞ്ച് പേരാണ് ചൈനയില്‍ കൊവിഡ് മൂലം മരിച്ചത്. ഇതുവരെ ചൈനയില്‍ മാത്രം 81340 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 3292 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്‌ടപ്പെട്ടത്.