ബെയ്‌ജിങ്: മധ്യചൈനയിലെ ഹ്യൂബെ പ്രവിശ്യയിൽ പുതിയതായി 13 കൊവിഡ്-19 കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ ആറ് ദിവസമായി പുതിയ കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്‌തിരുന്നില്ല. ചൊവ്വാഴ്‌ച മാത്രം 22 മരണങ്ങളാണ് ചൈനയിൽ സംഭവിച്ചത്. ഇതിൽ 19 പേരും വുഹാനിൽ നിന്നുള്ളവരാണ്. രാജ്യത്താകെ 67,773 പേർക്കാണ് രോഗബാധ ഇതോടെ സ്ഥിരീകരിച്ചത്. അതേസമയം വൈറസ് വ്യാപനത്തിൽ ചൈനയിൽ മരണം 3,046 കടന്നു. ചൊവ്വാഴ്‌ച വരെയുള്ള കണക്കുകൾ പ്രകാരം വുഹാനിൽ മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് 49,978 പേർക്കാണ്. അതുപോലെ 2,423 പേരുടെ മരണവും വുഹാനിൽ നിന്നാണ്. അതേസമയം വൈറസ് ബാധിച്ചതിന് ശേഷം രോഗമുക്തി നേടിയ 49,056 പേർ ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ആയി.
ചൈനയിലെ ഹ്യൂബെയിൽ 13 പേർക്ക് കൂടി കൊവിഡ് 19 - Hubei
രാജ്യത്താകെ 67,773 പേർക്കാണ് രോഗബാധ ഇതോടെ സ്ഥിരീകരിച്ചത്