ETV Bharat / international

ചൈനയുടെ സൈനിക നവീകരണം ഇന്ത്യയോട് പറയുന്നത്... - പ്രധാന തലക്കെട്ട്

ചൈനയുടെ സൈനിക സംവിധാനവും യുദ്ധസാമഗ്രഹികളും മറ്റേത് രാജ്യത്തെക്കാളും മികച്ചതായിക്കൊണ്ടിരിക്കുകയാണ്. 2025ഓടെ ചൈന ഇന്ത്യക്ക് ഭീഷണിയായി മാറിയേക്കാമെന്ന് ഈ ലേഖനത്തിലൂടെ വിലയിരുത്തുകയാണ് റിട്ടേയര്‍ഡ് ലഫ്റ്റനന്‍റ് ജനറല്‍ ഡി.എസ് ഹൂഡ

ഫലപ്രദമായ സൈന്യത്തെ വിലയിരുത്തുക അതിന്റെ ആയുധ സംവിധാനങ്ങളാൽ മാത്രമല്ല യുദ്ധസന്നാഹം, പരിശീലന മാനദണ്ഡങ്ങൾ, പേഴ്‌സണൽ പോളിസികൾ, തദ്ദേശീയ പ്രതിരോധ ഉൽപാദനം, സിവിൽ-സൈനിക സംയോജനം എന്നിവ കൂടിയാണ്.
author img

By

Published : Oct 10, 2019, 7:51 PM IST

പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ)യുടെ ആഭിമുഖ്യത്തിൽ ചൈന അടുത്തിടെ 70 വർഷത്തെ കമ്മ്യൂണിസ്റ്റ് ഭരണം ആഘോഷിച്ചു. ചൈനയുടെ ഏറ്റവും നൂതനമായ നൂറുകണക്കിന് ടാങ്കുകളും 15,000 സൈനികരും ടിയാനൻമെൻ സ്ക്വയറിലൂടെ ഒറ്റക്കെട്ടായി മാർച്ച് ചെയ്തു. ചൈനയ ഹൈപ്പർസോണിക് സാങ്കേതികവിദ്യ സ്വീകരിച്ചത് രണ്ട് പുതിയ മിസൈൽ സംവിധാനങ്ങളായ ഡിഎഫ് 41 ഡിഎഥ് 17 എന്നീ മിസൈലുകളുടെ പ്രദർശനത്തിൽ നിന്ന് പ്രകടമാണ്. ശബ്ദം സഞ്ചരിക്കുന്നതിന്‍റെ അഞ്ചിരട്ടിയിലധികം വേഗതയിൽ (3,800 മൈൽ വേഗതയിൽ) ആയുധങ്ങള്‍ വര്‍ഷിക്കാന്‍ കഴിയുന്ന ഹൈപ്പർസോണിക് ആയുധങ്ങളുടെ കാര്യത്തിൽ അമേരിക്കയേക്കാൾ മുന്നിലാണ് ചൈന.

ഗോങ്ജി -11 സ്റ്റെൽത്ത് എന്ന വാഹനത്തിന് റഡാറുകൾ കണ്ടെത്തുന്നത് ഒഴിവാക്കാനും ആഴത്തിലുള്ള തന്ത്രപരമായ ലക്ഷ്യങ്ങളെ ആക്രമിക്കാനും കഴിയും. സൂപ്പർസോണിക് ഹൈ-ആൾട്ടിറ്റ്യൂഡ് റെക്കോണൈസൻസ് ഡ്രോൺ ഡിആർ -8ഉം ഇതിനൊടൊപ്പം ചൈന അനാച്ഛാദനം ചെയ്തു. തൊണ്ണൂറുകളിലെ പ്രാദേശിക യുദ്ധങ്ങളിൽ നിന്നും മാറി വിവരസാങ്കേതികതയിലൂന്നിയ യുദ്ധരീതികളിലാണ് ചൈനയുടെ കണ്ണുകളെന്നത് വ്യക്തമാണ്. അതിന്‍റെ ഉത്തമ ഉദാഹരണമാണ് ഡി.എഫ് -17 ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിളിലൂടെ പ്രദര്‍ശിപ്പിക്കപ്പെട്ടത്. 2035ഓടെ നവീകരച്ചതും ശക്തവുമായ ഒരു മിലിട്ടറി കെട്ടിപ്പടുക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കാണ് പി‌എൽ‌എ മുന്നേറുന്നതെന്ന് വ്യക്തമാണ്. ഫലപ്രദമായ സൈന്യത്തെ വിലയിരുത്തുക അതിന്‍റെ ആയുധ സംവിധാനങ്ങളാൽ മാത്രമല്ല യുദ്ധസന്നാഹം, പരിശീലന മാനദണ്ഡങ്ങൾ, പേഴ്‌സണൽ പോളിസികൾ, തദ്ദേശീയ പ്രതിരോധ ഉൽപാദനം, സിവിൽ-സൈനിക സംയോജനം എന്നിവ കൂടിയാണ്. ഈ മേഖലകളിലാണ് ചൈന കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ഥിരമായ പുരോഗതി കൈവരിക്കുന്നത്.

2015 നവംബറിൽ, ദേശീയ പ്രതിരോധത്തിനും സൈനിക പരിഷ്കരണത്തിനുമുള്ള മുൻ‌നിര ഗ്രൂപ്പ് എന്ന ഒരു പ്രധാന പുനഃസംഘടനക്ക് പി‌എൽ‌എയുടെ പ്ലീനറി സെഷനിൽ ഉത്തരവിട്ടു. പ്രഖ്യാപനത്തെ തുടർന്നു പി‌എൽ‌എയുടെ മനുഷ്യശക്തി 300,000മായി കുറയ്ക്കുമെന്ന് സെപ്റ്റംബറിൽ പ്രസിഡന്റ് ഷിൻ ജിൻ‌പിംഗ് അറിയിച്ചു. ചില ആഭ്യന്തര പ്രതിരോധം ഉണ്ടായിരുന്നിട്ടും, 2016 ഫെബ്രുവരിയിൽ ഏഴ് സൈനിക ഗ്രൂപ്പുകളെ അഞ്ച് തിയറ്റർ കമാൻഡുകളായി പുനഃസംഘടിപ്പിച്ചു. നാല് പി‌എൽ‌എ ജനറൽ വകുപ്പുകൾ കേന്ദ്ര മിലിട്ടറി കമ്മീഷന്‍റെ കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന 15 ചെറിയ വിഭാഗങ്ങളായി മാറ്റി. സ്‌പേസ്, ഇലക്ട്രോണിക് വാർഫെയർ, സൈബർസ്പേസ് എന്നീ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും അതിന് സൈന്യത്തെ സംയുക്തമായി പ്രാപ്തരാക്കുന്നതിനായുള്ള ഘടനാപരമായ പരിഷ്കാരങ്ങൾ ഇത് മാത്രമായിരുന്നു.

പ്രതിരോധ വ്യവസായ സമുച്ചയത്തിന്‍റെ ചൈനയുടെ വികസനം വളരെ ശ്രദ്ധേയമാണ്. ഇത് വിപുലമായി പ്രാവർത്തികമാക്കാൻ പി‌എൽ‌എയ്ക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെങ്കിലും ലോകമെമ്പാടുമുള്ള സൈനികർ, അതിന്‍റെ ശക്തി അംഗീകരിക്കുകയും അതിനെ മറികടക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്നു. ഓരോ വർഷവും, ലോകത്തിലെ മികച്ച 100 പ്രതിരോധ സ്ഥാപനങ്ങളുടെ ഒരു പട്ടിക ഡിഫൻസ് ന്യൂസ് പ്രസിദ്ധീകരിക്കുന്നു. കഴിഞ്ഞ വർഷം ഒരു ചൈനീസ് കമ്പനി പോലും പട്ടികയിൽ ഉണ്ടായിരുന്നില്ല. എന്നാൽ 2019ൽ ആറ് ചൈനീസ് കമ്പനികൾ ആദ്യ 15 സ്ഥാനങ്ങളിൽ ഇടം പിടിച്ചു.
പ്രതിരോധ ഉപകരണങ്ങളുടെ മിക്കവാറും എല്ലാ മേഖലകളിലും സ്വയംപര്യാപ്തത കൈവരിക്കുകയും ചില ലോകോത്തര നിലവാരത്തിലുള്ള ഉപകരണങ്ങൾ ചൈന ഉൽ‌പാദിപ്പിക്കുകയും ചെയ്യുന്നു. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസ് അനുസരിച്ച്, 2014 നും 2018 നും ഇടയിൽ ജർമ്മനി, ഇന്ത്യ, സ്പെയിൻ, തായ്‌വാൻ, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളുടെ നാവികസേനയിൽ സേവനമനുഷ്ഠിക്കുന്ന മൊത്തം കപ്പലുകളേക്കാൾ കൂടുതൽ അന്തർവാഹിനികൾ, യുദ്ധക്കപ്പലുകൾ, പ്രിൻസിപ്പൽ എന്നിവ യുദ്ധാവശ്യങ്ങൺക്കായി ചൈന നിയോഗിച്ചു.

പുതിയ യുദ്ധസന്നാഹ സാങ്കേതിക വിദ്യകൾക്കായുള്ള പി‌എൽ‌എയുടെ ഡ്രൈവിനെ സമഗ്രമായ സിവിൽ-മിലിട്ടറി പിന്തുണക്കുന്നു. പ്രതിരോധത്തിന്‍റെയും സിവിൽ വ്യവസായത്തിന്‍റെയും ശ്രമങ്ങളെ സമന്വയിപ്പിക്കാൻ ശ്രമിക്കുന്ന ഇന്റഗ്രേഷൻ (സി‌എം‌ഐ) പ്രോഗ്രാം വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ വികസനത്തിന് പ്രോത്സാഹനം നൽകുന്നു.

പി‌എൽ‌എയുടെ വർദ്ധിച്ചുവരുന്ന സൈനിക ശേഷി ചൈനയുടെ വലിയ അധികാരത്തിനായുള്ള അഭിലാഷങ്ങൾക്ക് അനുസൃതമാണ്. ചൈനയുടെ ഉയർച്ചയും അതിന്‍റെ അന്തിമ ലക്ഷ്യസ്ഥാനവും പ്രവചിക്കാൻ കഴിയില്ല. പക്ഷേ രണ്ട് കാര്യങ്ങൾ ഉറപ്പാണ്. ചൈന അമേരിക്കയുമായി നേരിട്ട് മത്സരിക്കുമെന്നതാണ് ആദ്യത്തെ സത്യം. “ചൈന മിക്കവാറും 2025 ഓടെ നമ്മുടെ രാജ്യത്തിന് ഏറ്റവും വലിയ ഭീഷണി ഉയർത്തും ” യുഎസ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ജോസഫ് ഡൺഫോർഡ് ഇങ്ങനെ പറഞ്ഞിരുന്നു. രണ്ടാമത്തെ ഉറപ്പ് യുഎസ്-ചൈന വൈരാഗ്യം പ്രധാനമായും ഏഷ്യയിൽ കോളിളക്കം സൃഷ്ടിക്കുകയും, ഇന്ത്യ പോലുള്ള രാജ്യങ്ങൾ ചേരി തിരിയാൻ നിർബന്ധിതരാകും.

ദ ട്രാജഡി ഓഫ് ഗ്രേറ്റ് പവർ പോളിറ്റിക്സ് എന്ന പുസ്തകത്തിൽ കുറ്റകരമായ റിയലിസത്തിമെന്ന സിദ്ധാന്തം മുന്നോട്ടുവച്ച ജോൺ ജെ. മിയർ‌ഷൈമർ, ചൈനയുടെ സമാധാനപരമായ ഉയർച്ചയുടെ ദീർഘകാല സാധ്യതയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. "ചൈന സാമ്പത്തികമായി വളരുകയാണെങ്കിൽ, അമേരിക്ക പടിഞ്ഞാറൻ രാജ്യങ്ങളിൽ ആധിപത്യം പുലർത്തുന്ന രീതിയിൽ ഏഷ്യയിൽ ആധിപത്യം സ്ഥാപിക്കാൻ ചൈന ശ്രമിക്കുക തന്നെ ചെയ്യും. പ്രാദേശിക ആധിപത്യം നേടുന്നതിൽ നിന്ന് ചൈനയെ തടയാൻ അമേരിക്ക ഏതറ്റം വരെയും സഞ്ചരിക്കും. ഇന്ത്യ, ജപ്പാൻ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, റഷ്യ, വിയറ്റ്നാം എന്നിവ ഉൾപ്പെടുന്ന ചൈനയുടെ അയൽരാജ്യങ്ങൾ അമേരിക്കയ്ക്ക് പിന്തുണ പ്രഖ്യാപിക്കും. യുദ്ധ സാധ്യത വരെ നീളുന്ന തീവ്രമായ മത്സരം എന്നതായിരിക്കും ഇതിന്റെ പരിണിതഫലം."

മിയർ‌ഷൈമറിന്‍റെ വിലയിരുത്തൽ പൂർണമായും കൃത്യമായിരിക്കില്ല. എന്നാൽ സ്വയം നിർമിത ശക്തിയെന്ന നിലക്ക് ചൈനീസ് ആധിപത്യത്തിനെതിരായ ഇന്ത്യയുടെ പ്രതിരോധം അനിവാര്യമാണെന്ന് തോന്നുന്നു. ഇതിന് ആധുനിക യുദ്ധം വരെ ചെയ്യാൻ കഴിവുള്ള സംഘടിതവും സജ്ജവുമായ ഇന്ത്യൻ മിലിട്ടറി ആവശ്യമാണ്.

Intro:Body:

China Military

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.