തായ്‌പേയ്: തുടർച്ചയായ ഒൻപതാം ദിവസവും ചൈനയുടെ സൈനിക യുദ്ധ വിമാനം തായ്‌വാനിലെ വ്യോമ പ്രതിരോധ തിരിച്ചറിയൽ മേഖലയിലേക്ക് കടന്നു. പീപ്പിൾ ലിബറേഷൻ ആർമി എയർഫോഴ്‌സിന്‍റെ ഷാൻക്സി വൈ -8 അന്തർവാഹിനി വിരുദ്ധ യുദ്ധവിമാനമാണ് തായ്‌വാനിലെ ആഡിസിന്‍റെ തെക്ക് പടിഞ്ഞാറൻ മേഖലയിലേക്ക് പ്രവേശിച്ചതെന്ന് ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ചൈനയുടെ യുദ്ധവിമാനത്തെ ചെറുക്കാനായി തായ്‌വാൻ വിമാനം, റേഡിയോ മുന്നറിയിപ്പുകൾ എന്നിവ അയക്കുകയും വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങൾ വിന്യസിക്കുകയും ചെയ്തതായി തായ്‌വാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ മാസം സെപ്റ്റംബർ 2 ഒഴികെ എല്ലാ ദിവസവും ബെയ്ജിങിൽ നിന്നുള്ള സ്പോട്ടർ വിമാനങ്ങൾ, യുദ്ധ വിമാനങ്ങൾ, ബോംബറുകൾ എന്നിവ തായ്‌വാന്‍റെ ആഡിസ് മേഖലയിലേക്ക് അയച്ചിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ബെയ്‌ജിങ് തായ്‌വാനിലേക്ക് വിമാനങ്ങൾ അയക്കാൻ ആരംഭിച്ചത്. ചൈനയുടെ തെക്ക് കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഏകദേശം 24 ദശലക്ഷം ജനസംഖ്യ വരുന്ന തായ്‌വാനിൽ സമ്പൂർണ പരമാധികാരമാണ് ചൈനയുടെ ലക്ഷ്യം.
എന്നാൽ അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തിക്കൊണ്ടാണ് ചൈനയുടെ ആക്രമണങ്ങളെ തായ്‌വാൻ പ്രതിരോധിച്ചത്. തായ്‌വാന്‍റെ സ്വാതന്ത്ര്യം എന്നത് യുദ്ധം ആണെന്നാണ് ചൈനയുടെ ഭീഷണി.
Also Read: നാര്‍ക്കോട്ടിക് ജിഹാദ്; പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത