ETV Bharat / international

ഇന്ത്യയിൽ നിന്നുള്ള പന്നിയിറച്ചി ഇറക്കുമതി നിരോധിക്കാൻ ഒരുങ്ങി ചൈന

ഈ മാസം ആദ്യം അസമിലെ പന്നികളിലും കാട്ടുപന്നികളിലും ഇന്ത്യയിലെ ആദ്യ ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. അസമിൽ രോഗം ബാധിച്ച് ഇതുവരെ 14,000 ത്തിലധികം പന്നികൾ ചത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

China bans pork imports from India  pork imports from India  prevent swine fever  border tensions  Galwan Valley  Chinese territory  African swine fever  പന്നിപ്പനി
പന്നിപ്പനി തടയാൻ ഇന്ത്യയിൽ നിന്നുള്ള പന്നിയിറച്ചി ഇറക്കുമതി നിരോധിക്കാൻ ഒരുങ്ങി ചൈന
author img

By

Published : May 29, 2020, 2:57 PM IST

ബീജിംഗ്: ആഫ്രിക്കൻ പന്നിപ്പനി (എ.എസ്.എഫ്)യെ സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ നിന്നുള്ള പന്നികൾ, കാട്ടുപന്നി, പന്നി ഇറച്ചി, അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് ചൈന.

ഇന്ത്യയിൽ നിന്ന് പന്നികൾ, കാട്ടുപന്നി, അനുബന്ധ ഉൽ‌പന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കാൻ ചൈനയുടെ കസ്റ്റംസ് ഓഫ് ജനറൽ അഡ്മിനിസ്ട്രേഷനും കാർഷിക ഗ്രാമകാര്യ മന്ത്രാലയവും സംയുക്തമായി പുറത്തിറക്കിയ നോട്ടീസിൽ പറയുന്നതായി ചൈനീസ് മാധ്യമം ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

ബീജിംഗും ഡൽഹിയും തമ്മിലുള്ള അതിർത്തിയിലെ സംഘർഷങ്ങൾക്കിടയിലാണ് നിരോധനം. ഗാൽവാൻ വാലി മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് നിരോധനം ഉണ്ടായതെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ചൈനയുടെ അതിർത്തിയിൽ ഇന്ത്യ നിയമവിരുദ്ധമായി പ്രതിരോധ സൗകര്യങ്ങൾ നിർമ്മിച്ചതായി ചൈന ആരോപിച്ചിരുന്നു.

ഈ മാസം ആദ്യം അസമിലെ പന്നികളിലും കാട്ടുപന്നികളിലും ഇന്ത്യയിലെ ആദ്യ ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. അസമിൽ രോഗം ബാധിച്ച് ഇതുവരെ 14,000 ത്തിലധികം പന്നികൾ ചത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതിർത്തി പ്രശ്‌നം സമാധാനപരമായി പരിഹരിക്കുന്നതിന് ചൈനയുമായി ഇന്ത്യ സംസാരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യാഴാഴ്ച പറഞ്ഞു.

ഇരു രാജ്യങ്ങളും പരസ്പരം ഭീഷണി ഉയർത്തുന്നില്ലെന്നും ഉഭയകക്ഷി ബന്ധത്തെ മറികടക്കാൻ അനുവദിക്കാതെ ആശയവിനിമയത്തിലൂടെ തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കണമെന്നും ഇന്ത്യയിലെ ചൈനീസ് പ്രതിനിധി സൺ വീഡോംഗ് പറഞ്ഞതിന് പിന്നാലെയായിരുന്നു ശ്രീവാസ്തവയുടെ പ്രസ്താവന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.