ബീജിങ്: ചൈനയുടെ ഏറ്റവും ഭാരം കൂടിയ റോക്കറ്റ് വിക്ഷേപണം വിജയകരമായി. ലോങ് മാര്‍ച്ച്- 5 എന്ന റോക്കറ്റാണ് 2016ലെ പരാജയത്തിന് ശേഷം ഭ്രമണ പഥത്തിലെത്തിച്ചത്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് ചൈന അറിയിച്ചു. 20 ആശയ വിനിമയ ഉപഗ്രഹങ്ങളെ ജിയോസിന്‍സ്ക്രണസ് ഭ്രമണപഥത്തിലെത്തിക്കുകയായിരുന്നു ലക്ഷ്യം. 8 മെട്രിക് ടണ്‍ ഭാരമുള്ള മാര്‍ച്ച് 5 ചൈനയിലെ ഏറ്റവും ഭാരം കൂടിയ റോക്കറ്റ് കൂടിയാണ്. രണ്ട് വര്‍ഷം കാത്തിരുന്നിട്ടാണ് വീണ്ടും ഈ വിക്ഷേപണം നടത്തിയത്. ആദ്യ വിക്ഷേപണം പരാജയമായിരുന്നു.
ലോങ് മാര്‍ച്ച് 5 സീരീസിലുള്ള റോക്കറ്റ് 2016 മേയിലാണ് ആദ്യം പരീക്ഷിച്ചത്. 25 ടണ്‍ വരെ ഭാരം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ശേഷിയുള്ളതാണ് റോക്കറ്റ്. മുന്‍ ലോങ് മാര്‍ച്ച് റോക്കറ്റുകളുടെ ഇരട്ടി വേഗതയാണ് പുതിയ റോക്കറ്റിനുള്ളത്.
ഇതോടെ ചൈനയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് അത്യാവശ്യമായ ഒന്നാണ് ലോങ് മാര്‍ച്ച് 5. 867,000 കിലോഗ്രാം ഭാരവുമുള്ളതാണ് റോക്കറ്റ്. ഏകദേശം 25,000 കിലോ പേലോഡുകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ റോക്കറ്റ്.