ETV Bharat / international

യു.എസ് മാധ്യമ പ്രവര്‍ത്തകരോട് രാജ്യം വിടാന്‍ ചൈനയുടെ നിര്‍ദേശം - ചൈനീസ് സര്‍ക്കാര്‍

ചൈനീസ് മാധ്യമങ്ങള്‍ക്ക് മേല്‍ അമേരിക്ക കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് തീരുമാനം

China government  China on American reporters  US government  American news agency  ചൈനീസ് സര്‍ക്കാര്‍  അമേരിക്കക്ക് മറുപടി; യുഎസ് മാധ്യമ പ്രവര്‍ത്തകരോട് രാജ്യം വിടാന്‍ ചൈന
അമേരിക്കക്ക് മറുപടി; യുഎസ് മാധ്യമ പ്രവര്‍ത്തകരോട് രാജ്യം വിടാന്‍ ചൈന
author img

By

Published : Mar 18, 2020, 9:32 AM IST

ബെയ്ജിങ്: ചൈനീസ് മാധ്യമങ്ങൾക്ക് അമേരിക്ക നൽകുന്ന പുതിയ നിയന്ത്രണങ്ങൾക്ക് മറുപടിയായി മൂന്ന് യു.എസ് പത്രങ്ങളിലെ റിപ്പോര്‍ട്ടര്‍മാരെ വിലക്കി ചൈന. ന്യൂയോർക്ക് ടൈംസ്, വാൾസ്ട്രീറ്റ് ജേണൽ, വാഷിംഗ്ടൺ പോസ്റ്റ് എന്നിവയിൽ ജോലി ചെയ്യുന്ന അമേരിക്കൻ മാധ്യമങ്ങളോട് രാജ്യം വിടാനാണ് ചൈനയുടെ നിര്‍ദേശം.

ഈ മാസം അവസാനത്തോടെ കാലഹരണപ്പെടുന്ന പ്രസ് കാര്‍ഡുകള്‍ പത്ത് ദിവസത്തിനുള്ളില്‍ തിരികെ നല്‍കണമെന്നും നിര്‍ദേശമുണ്ട്. യുഎസ് മാധ്യമ മേഖലകളില്‍ തൊഴിലെടുക്കുന്ന ചൈനീസ് വംശജരുടെ എണ്ണം പരിമിതപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ചൈനയുടെ തീരുമാനം. ചൈന, ഹോങ്കോംഗ്, മക്കാവോ എന്നിവിടങ്ങളിൽ മാധ്യമപ്രവർത്തകരായി തുടരാൻ അനുവദിക്കില്ലെന്നാണ് ചൈനീസ് സർക്കാരിന്‍റെ നിലപാട്.

അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരെ ചൈനയില്‍ മാത്രമല്ല ഹോങ്കോങിലെ മക്കാവുലിലെയും പ്രത്യേക ഭരണ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ചൈന അറിയിച്ചു. വോയ്‌സ് ഓഫ് അമേരിക്ക, ടൈം മാഗസിന്‍ എന്നിവയടക്കമുള്ള മാധ്യമങ്ങളുടെ രേഖകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.