ബെയ്‌ജിങ്: ചൈനയില്‍ പുതിയതായി മൂന്ന് കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ചൈനയുടെ തലസ്ഥാന നഗരമായ ബെയ്‌ജിങ്ങില്‍ നിന്നാണ് മൂന്ന് കേസും റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 83,534 ആയി. പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ചൈനയില്‍ ഇതുവരെ 4,634 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് മുക്തമായതിന് ശേഷം വീണ്ടും ചൈനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂണില്‍ 328 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം വീണ്ടും വ്യാപിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയതായി ചൈനയുടെ ഹല്‍ത്ത് കമ്മിഷന്‍ അറിയിച്ചു. നിലവില്‍ 421 പേര്‍ ചികിത്സയിലുണ്ട്. 108 പേര്‍ നിരീക്ഷണത്തിലാണെന്നും കമ്മിഷന്‍ അറിയിച്ചു.
ചൈനയില്‍ മൂന്ന് കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു - China
റിപ്പോര്‍ട്ട് ചെയ്‌ത മൂന്ന് കൊവിഡ് കേസുകളും ബെയ്‌ജിങ്ങില്‍ നിന്നാണ്
![ചൈനയില്‍ മൂന്ന് കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു ചൈന കൊവിഡ് പോസിറ്റീവ് കേസുകള്‍ China reports three new virus cases China covid ases](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7847899-773-7847899-1593605053741.jpg?imwidth=3840)