ETV Bharat / international

കൊവിഡ്-19; ചൈനയിൽ മരണസംഖ്യ 1523 ആയി - ചൈന

ടോക്യോ തീരത്ത് അടുപ്പിച്ച ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം മൂന്നായി. ചൈനയിൽ 2,641 പുതിയ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു

China government  China Health Commission  Coronavirus case  Communist Party Central Committee  കോവിഡ്  കോവിഡ്; ചൈനയിൽ മരണസംഖ്യ 1523 ആയി  ചൈന  China reports major drop in new virus cases; 143 new deaths
കോവിഡ്
author img

By

Published : Feb 15, 2020, 9:38 AM IST

Updated : Feb 15, 2020, 10:17 AM IST

ബെയ്‌ജിങ്: ചൈനയിൽ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1523 ആയി. 6,66,492 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ചൈനയിൽ 2,641 പുതിയ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം മാത്രം 143 പേർ മരിച്ചു.

ഈജിപ്തില്‍ ഒരു വിദേശ പൗരന് വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം ജപ്പാനിലെ ടോക്യോ തീരത്ത് അടുപ്പിച്ച ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ ഒരു ഇന്ത്യക്കാരനിലും കൂടി വൈറസ് ബാധ കണ്ടെത്തി. ഇതോടെ കപ്പലില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം മൂന്നായി. സുരക്ഷാ ഉപകണങ്ങളില്ലാതെ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും അപകടമുഖത്താണെന്ന ആക്ഷേപവും ശക്തമാണ്. മുഴുവന്‍ വൈറസ് ബാധിതരെയും ടോക്യോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. 3711 പേരടങ്ങിയ ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ 218 പേര്‍ക്കാണ് രോഗം ബാധിച്ചത്.

Last Updated : Feb 15, 2020, 10:17 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.