ETV Bharat / international

ചൈനയിൽ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - China

ഇതുവരെ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത 409 പേർക്കാണ് ചൈനയിൽ കൊവിഡ് സ്ഥിരീകരിച്ചത്

രോഗ ലക്ഷണങ്ങൾ  രോഗ ലക്ഷണങ്ങൾ ഇല്ലാത്ത അഞ്ച് പേർക്ക് കൊവിഡ്  ചൈന  വുഹാൻ  asymptomatic  China  China reports five asymptomatic COVID-19 cases
രോഗ ലക്ഷണങ്ങൾ ഇല്ലാത്ത അഞ്ച് പേർക്ക് കൂടി ചൈനയിൽ കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : May 29, 2020, 11:48 AM IST

ബീജിംഗ്: ചൈനയിൽ രോഗ ലക്ഷണങ്ങൾ ഇല്ലാത്ത അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗ ലക്ഷണങ്ങൾ ഇല്ലാതെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 409 ആയി. പുതിയതായി ആരും രോഗ മുക്തരാകുകയോ മരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കൊവിഡിന്‍റെ പ്രഭവ കേന്ദ്രമായ വുഹാനിൽ രോഗ ലക്ഷണങ്ങൾ ഇല്ലാത്ത 337 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച ഇത് 409 ആയി. പനി, ജലദോഷം, തൊണ്ട വേദന തുടങ്ങി യാതൊരു രോഗലക്ഷണങ്ങളും ഇവർ പ്രകടിപ്പിച്ചിരുന്നില്ല. ചൈനയിൽ ഇതുവരെ 82,995 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 4,634 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.