ETV Bharat / international

കൊറോണക്ക് പിന്നാലെ ചൈനയില്‍ പക്ഷിപ്പനിയും - പക്ഷിപ്പനി സ്ഥിരീകരിച്ചു

എച്ച്5 എന്‍1 വൈറസാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ഇതുവരെ മനുഷ്യരിലേക്ക് പടര്‍ന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

China government  China Health Commission  China reports bird flu  World Health Organisation കൊറോണക്ക് പിന്നാലെ ചൈനയില്‍ പക്ഷിപ്പനിയും  കൊറോണ വൈറസ്  പക്ഷിപ്പനി സ്ഥിരീകരിച്ചു  ആരോഗ്യ വകുപ്പ്
കൊറോണക്ക് പിന്നാലെ ചൈനയില്‍ പക്ഷിപ്പനിയും
author img

By

Published : Feb 2, 2020, 12:15 PM IST

ബെയ്‌ജിങ്: കൊറോണക്ക് പിന്നാലെ ചൈനയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ചൈനയുടെ ഹുനാന്‍ പ്രവശ്യയിലെ ഷുവാങ്‌കിംഗിലെ കോഴി ഫാമില്‍ നിന്നാണ് പക്ഷിപ്പനി പടര്‍ന്നുപിടിച്ചിരിക്കുന്നത്. ഫാമിലെ 4,500 കോഴികളും പനി ബാധിച്ച് ചത്തു. എച്ച്5 എന്‍1 വൈറസാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ചൈനയിലെ ഹുനാനിലുള്ള ആരോഗ്യ വകുപ്പ് അധികൃതരാണ് പക്ഷിപ്പനി സ്ഥിരീകരിച്ച വിവരം അറിയിച്ചത്. രോഗം ഇതുവരെ മനുഷ്യരിലേക്ക് പടര്‍ന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ 304 പേര്‍ മരിച്ചു. ചൈനയിലെ മിക്ക പ്രദേശങ്ങളിലും യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയെ കൂടാതെ ഓസ്‌ട്രേലിയ, ഫ്രാന്‍സ്, യു.എസ്, തുടങ്ങി ഏഴ്‌ രാജ്യങ്ങളിലും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.