ബീജിംഗ്: ചൈനയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത് വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവർക്ക് മാത്രമെന്ന് റിപ്പോർട്ട്. ആഭ്യന്തര വ്യാപനം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. ഇതര രാജ്യങ്ങളില്‍ നിന്നെത്തിയ 41 പേര്‍ക്കാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്.
ബീജിംഗ് (14), ഗ്വാങ്‌ഡോംഗ് പ്രവിശ്യ (7), ഷാങ്ഹായ് (9), ഫുജിയാൻ (4), ഷാങ്‌സി (2), സെജിയാങ് (2), ഷാൻഡോംഗ് (2), സിചുവാൻ (1) എന്നാണ് കണക്ക്. ഇതുവരെ പുറത്തു നിന്ന് വന്ന രോഗബാധിതര്‍ 269 ആണ്.
81,008 പേര്‍ക്ക് ന്യൂമോണിയ ബാധിച്ചെന്നാണ് കണക്ക്. നിലവില്‍ 6,013 പേർ രോഗികള്‍ ചികിത്സയിലാണ്. 1,963 പേർ ഗുരുതരാവസ്ഥയിലാണ്. 3,255 പേർ മരിച്ചു. 71,740 പേരെ ആശുപത്രികളിൽ നിന്ന് ഡിസ്‌ചാര്‍ജ് ചെയ്തു.
പ്രഭവകേന്ദ്രമായ വുഹാൻ നഗരം സ്ഥിതി ചെയ്യുന്ന ഹുബെ പ്രവിശ്യയിൽ കൊറോണ വൈറസിന്‍റെ പുതിയ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.