ബെയ്ജിങ്: ചൈനയില്‍ കൊവിഡ് 19 (കൊറോണ) മരണ നിരക്ക് ഉയരുന്നു. ഞായറാഴ്ച മാത്രം 35 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. മരിച്ചവരെല്ലാം കൊവിഡ് 19 ആദ്യം കണ്ടെത്തിയ ഹ്യൂബൻ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. ഇതോടെ ചൈനയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2870 ആയി. പുതുതായി 573 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു.
ചൈനയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 79,824 ആയി. എന്നാല്‍ ജനുവരിയിലേയും ഫെബ്രുവരിയിലേയും കണക്കെടുത്താല്‍ രോഗ വ്യാപനം കുറവാണെന്ന് ചൈനീസ് ആരോഗ്യ കമ്മിഷൻ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ രാജ്യങ്ങളിലേക്ക് രോഗം പടരുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.
കൊവിഡ് 19; ചൈനയില്‍ മരണം 2870 ആയി
മരിച്ചവരെല്ലാം രോഗത്തിന്‍റെ പ്രഭവ കേന്ദ്രമായ ഹ്യൂബൻ പ്രവിശ്യയിലെ വുഹാനില്‍ നിന്നുള്ളവരാണ്