ബീജിങ് : ഒരു വര്‍ഷത്തിന് ശേഷം ചൈനയില്‍ ആദ്യമായി കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തു. ശനിയാഴ്‌ചയുണ്ടായ രണ്ട് മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് ആരോഗ്യ വിദഗ്‌ധര്‍ സ്ഥിരീകരിച്ചു. ഇതോടെ ചൈനയില്‍ കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 4638 ആയെന്നും അധികൃതര്‍ പറയുന്നു.
കൊവിഡിനൊപ്പം രോഗികളുടെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്ന് ദേശീയ ആരോഗ്യ കമ്മിഷനിലെ ഉദ്യോഗസ്ഥന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മരിച്ചവരില്‍ ഒരാള്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലായിരുന്നു. ചൈനയില്‍ ഒമിക്രോണ്‍ വകഭേദം പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
Also read: നാടകകൃത്തും സംവിധായകനുമായ മധു മാസ്‌റ്റര്‍ അന്തരിച്ചു
വൈറസിനെ നിയന്ത്രണവിധേയമാക്കാന്‍ പരമാവധി പരിശ്രമിക്കുമെന്ന് പ്രസിഡന്‍റ് ഷി ജിന്‍ പിങ് പറഞ്ഞു. നിലവില്‍ ഒരു ദശലക്ഷത്തോളം രോഗികളുള്ള ഹോങ്കോങില്‍ ശനിയാഴ്ച പുതിയ 16,583 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്.
2019 ന് ശേഷം ഏറ്റവും മോശമായ സാഹചര്യത്തെയാണ് നിലവില്‍ ചൈന അഭിമുഖീകരിക്കുന്നത്. ഈ സഹചര്യത്തില്‍ അന്ന് പരീക്ഷിച്ച് വിജയിച്ച സീറോ ടോളറന്‍സ് സ്‌ട്രാറ്റജി (Zero-tolerance strategy) വീണ്ടും രാജ്യത്ത് നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.