ബീജിങ്: അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ചൈന. ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍, വാഷിങ്‌ടണ്‍ പോസ്റ്റ് റിപോര്‍ട്ടര്‍മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഈ വര്‍ഷാവസാനത്തോടെ കാലാവധി തീരുന്ന് പ്രസ് കാര്‍ഡുകള്‍ പത്ത് ദിവസത്തിനുള്ളില്‍ തിരികെ നല്‍കണമെന്നും നിര്‍ദേശമുണ്ട്. ചൈനയ്‌ക്ക് പുറമേ ഹോങ്കോങ്, മകാവു എന്നിവിടങ്ങളിലും അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാനാകില്ല. കൊവിഡ് 19 വ്യാപനം ശക്തിപ്പെട്ടതോടെ അമേരിക്കയിലെ ചൈനീസ് മാധ്യമങ്ങള്‍ക്ക് ട്രംപ് ഭരണകൂടം നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ നടപടി. അമേരിക്കയില്‍ ചൈനീസ് മാധ്യമങ്ങള്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തലിനോടുള്ള പ്രതികരണമാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വോയ്‌സ് ഓഫ് അമേരിക്ക, ടൈം മാഗസിന്‍ എന്നീ അമേരിക്കന്‍ മാധ്യമങ്ങളിലെ ജോലിക്കാരുടെ വിവരങ്ങള്‍, സാമ്പത്തിക സ്ഥിതി, ചൈനയില്‍ അവരുടെ ഉടമസ്ഥതയിലുള്ള സ്വത്ത് എന്നിവ സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചൈനയില്‍ വിലക്ക് - അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചൈനയില്‍ വിലക്ക്
ചൈനയ്‌ക്ക് പുറമേ ഹോങ്കോങ്, മകാവു എന്നിവിടങ്ങളിലും അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാനാകില്ല.