ETV Bharat / international

ചൈന ചുവന്ന 70 വര്‍ഷങ്ങള്‍; വന്‍ ആഘോഷമൊരുക്കി രാജ്യം - ചൈന ചുവന്ന 70 വര്‍ഷങ്ങള്‍; വന്‍ ആഘോഷത്തിന് ഒരുങ്ങി രാജ്യം

1949 ഒക്ടോബര്‍ 1ന് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രഖ്യാപനം നടത്തിയ ഫോര്‍ബിഡന്‍ സിറ്റി ചത്വരത്തിലാണ് ഇന്നത്തെ സൈനിക അഭ്യാസം.

ചൈന ചുവന്ന 70 വര്‍ഷങ്ങള്‍; വന്‍ ആഘോഷമൊരുക്കി രാജ്യം
author img

By

Published : Oct 1, 2019, 9:18 AM IST

Updated : Oct 1, 2019, 9:46 AM IST

ബീജിങ്: ചൈനയില്‍ കമ്യൂണിസ്റ്റ് ഭരണത്തിന്‍റെ 70 ആം വാര്‍ഷികാഘോഷത്തിന് ഇന്ന് നടക്കും. 70,000 പ്രാവുകളെയും ബലൂണുകളെയും ആകാശത്തേക്ക് പറത്തും. ആധുനിക ചൈനയുടെ സ്ഥാപകനായ മാവോ സേ ദോങിന് ആദരവര്‍പ്പിച്ച് വന്‍ സൈനിക പരേഡിനാവും ചൈന സാക്ഷ്യം വഹിക്കുക. പ്രസിഡന്‍റ് ഷീ ജിന്‍ പിങ് രാജ്യത്തെ അഭിസംബോധന ചെയ്യും. 1949 ഒക്ടോബര്‍ 1ന് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രഖ്യാപനം നടത്തിയ ഫോര്‍ബിഡന്‍ സിറ്റി ചത്വരത്തിലാണ് ഇന്നത്തെ സൈനിക അഭ്യാസവും നടക്കുന്നത്.

  • In video: a formation of Guard of Honor marched along the east Chang'an Avenue to Tian'anmen Square, holding high the CPC flag, the national flag and the PLA flag. #PRC70thAnniv pic.twitter.com/7MFst3a4iw

    — People's Daily, China (@PDChina) October 1, 2019 " class="align-text-top noRightClick twitterSection" data=" ">

അതേസമയം ഹോങ്കോങിലെ സ്ഥിതിക്ക് അയവു വന്നിട്ടില്ല. ഒരു രാജ്യം , രണ്ട് ഭരണക്രമം എന്ന രീതി തുടരുമെന്ന് ഷി ജിന്‍ പിങ് പ്രഖ്യാപിച്ചെങ്കിലും വന്‍ പ്രതിഷേധകത്തിനായി ഹോങ്കോങ് തയ്യാറെടുക്കുകയാണ്. കടകള്‍ക്ക് തീയിടുമെന്നും വലിയ അക്രമ സംഭവങ്ങള്‍ അരങ്ങേറുമെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിതിനെത്തുടര്‍ന്ന് ഹോങ്കോങിലുള്‍പ്പെടെ രാജ്യത്തെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

  • China unveiled DF-41 intercontinental strategic nuclear missiles, the country's most advanced and powerful deterrent, in a National Day military parade in central Beijing Tuesday. #PRC70thAnniv pic.twitter.com/BDcBN3ED9I

ഇന്ന് നടക്കുന്ന സൈനിക പരേഡില്‍ ഏഴു ദശകത്തിനിടെ ചൈന കൈവരിച്ച മഹത്തായ നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കും. 97 രാജ്യങ്ങളില്‍ നിന്ന് ക്ഷണിക്കപ്പെട്ട സൈനിക മേധാവികള്‍ക്ക് മുമ്പില്‍ ചൈന സ്വന്തം ശക്തി പ്രകടിപ്പിക്കും. 15,000 സൈനികര്‍ പങ്കെടുക്കുന്ന പരേഡില്‍ 580 പടക്കോപ്പുകള്‍ പ്രദര്‍ശിപ്പിക്കും. ഒരു ലക്ഷം സാധാരണ പൗരന്‍മാരുടെ മാര്‍ച്ചും ഉണ്ടാകും. ദേശീയ സുരക്ഷക്ക് വേണ്ടിയല്ലാതെ സൈനിക ശക്തി പ്രകടിപ്പിക്കില്ല എന്നതാണ് ചൈനയുടെ ഉറച്ച നയമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

Intro:Body:Conclusion:
Last Updated : Oct 1, 2019, 9:46 AM IST

For All Latest Updates

TAGGED:

CHINA
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.