ETV Bharat / international

അമേരിക്കയുടേത് സാമ്പത്തിക ഭീകരവാദമെന്ന് ചൈന - US

അമേരിക്ക- ചൈന വ്യാപാര യുദ്ധം മുറുകി നില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രസ്താവനുമായി ചൈന രംഗത്തെത്തിയത്

അമേരിക്ക നടത്തുന്നത് നഗ്നമായ സാമ്പത്തിക ഭീകരവാദമെന്ന് ചൈന
author img

By

Published : May 30, 2019, 7:29 PM IST

ബെയ്ജിങ്: അമേരിക്കയുടേത് നഗ്നമായ സാമ്പത്തിക ഭീകരവാദമെന്ന് ചൈന. ചൈന വ്യാപാര യുദ്ധത്തിന് എതിരാണ്. അതുകൊണ്ട് തന്നെ ഞങ്ങൾ ഭയപ്പെടുന്നവരല്ലെന്ന് അമേരിക്ക മനസ്സിലാക്കണമെന്ന് ചൈനീസ് വിദേശകാര്യ സഹമന്ത്രി ഴാങ് ഹാന്‍ഹുയി മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്ക- ചൈന വ്യാപാര യുദ്ധം മുറുകി നില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രസ്താവനുമായി ചൈന രംഗത്തെത്തിയത്.

നഗ്നമായ സാമ്പത്തിക തീവ്രവാദവും സാമ്പത്തിക മേല്‍ക്കോയ്മയുമാണ് അമേരിക്ക നടത്തുന്നത്. സാമ്പത്തികമായി മറ്റുള്ളവരെ ഭയപ്പെടുത്തുകയാണ് അമേരിക്ക ചെയ്യുന്നതെന്നും ചൈന വിമർശിച്ചു. വ്യാപാര യുദ്ധത്തില്‍ ആര്‍ക്കും വിജയമില്ലെന്ന് അമേരിക്ക മനസിലാക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു. ചൈനീസ് ഉല്‍പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ച് അമേരിക്കയാണ് വ്യാപാര യുദ്ധത്തിന് തുടക്കം കുറിച്ചത്. തൊട്ടുപിന്നാലെ ചൈനയും അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കുമേലുള്ള നികുതി വർധിപ്പിച്ച് തിരിച്ചടിച്ചു. ജൂണ്‍ ഒന്ന് മുതല്‍ വര്‍ധിപ്പിച്ച നികുതി നിലവില്‍ വരും.

സാങ്കേതിക രംഗത്ത് ഏറെ ഉപയോഗിക്കുന്ന അമേരിക്കയിലേക്കുള്ള റെയര്‍ എര്‍ത്ത് കയറ്റുമതി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ചൈന രംഗത്തെത്തിയിരുന്നു. റെയര്‍ എര്‍ത്ത് രാസവസ്തുക്കള്‍ക്കായി അമേരിക്ക ചൈനയെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്.

അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ റഷ്യയുമായി ചൈന ജൂണില്‍ കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ജൂണ്‍ അഞ്ച് മുതല്‍ ഏഴുവരെയാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിൻ പുടിനും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ്ങും കൂടിക്കാഴ്ച്ച നടത്തുന്നത്. ഇരുരാജ്യങ്ങളും സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.