ETV Bharat / international

സിറിയയില്‍ വീണ്ടും കാര്‍ ബോംബ് സ്ഫോടനം; പത്ത് പേര്‍ കൊല്ലപ്പെട്ടു

സിറിയൻ കുര്‍ദിഷ് വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം.

സിറിയയില്‍ വീണ്ടും കാര്‍ ബോംബ്: പത്തുപേര്‍ കൊല്ലപ്പെട്ടു
author img

By

Published : Nov 24, 2019, 7:52 AM IST

Updated : Nov 24, 2019, 8:00 AM IST

സിറിയ: വടക്കൻ സിറിയയില്‍ കാര്‍ ബോംബ് പൊട്ടിത്തെറിച്ച് 10 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റു. തുർക്കിയുമായി അതിര്‍ത്തി പങ്കിടുന്ന താല്‍ അബിയാദിലാണ് സ്‌ഫോടനമുണ്ടായത്. കുര്‍ദിഷ് വിമത പോരാളികളില്‍ നിന്ന് ഈ കഴിഞ്ഞ ഒക്ടോബറില്‍ സിറിയൻ നഗരം തുര്‍ക്കി പോരാളികള്‍ പിടിച്ചെടുത്തിരുന്നു. ഇതിന് പ്രതികാരമായാണ് ബോംബ് ആക്രമണമുണ്ടായതെന്നാണ് തുര്‍ക്കി പ്രതിരോധ മന്ത്രാലയത്തിന്‍റെ വിശദീകരണം.

ഈ മാസം നടക്കുന്ന മൂന്നാമത്തെ കാര്‍ ബോംബ് ആക്രമണമാണിത്. ഈ സ്ഫോടനങ്ങളില്‍ 21പേര്‍ കൊല്ലപ്പെട്ടിരുന്നു.
തീവ്രവാദ സംഘടനകളും വിമതരും സര്‍ക്കാരും തമ്മില്‍ 2011 മുതല്‍ സിറിയയില്‍ പോരാട്ടം നടക്കുന്നുണ്ട്. മേഖലയില്‍ സമാധാനം കൊണ്ടുവരാൻ രൂപീകരിച്ച സിറിയൻ കോണ്‍സ്റ്റിറ്റ്യൂഷണല്‍ കമ്മിറ്റിയുടെ രണ്ടാം ഘട്ട യോഗം നവംബര്‍ 25ന് തുടങ്ങാനിരിക്കെയാണ് സംഭവം.

Intro:Body:Conclusion:
Last Updated : Nov 24, 2019, 8:00 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.