കാബുള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിൽ കാർ ബോംബ് സ്ഫോടനത്തിൽ പത്ത് പേർ മരണപ്പെട്ടു. യു.എസ് എംബസി പരിസരത്ത് നടന്ന അപകടത്തിൽ നാൽപ്പത്തിരണ്ട് പേർക്ക് പരിക്കേറ്റു. അഫ്‌ഗാൻ തലസ്ഥാനത്ത് നടന്ന ആക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. ശഷ്‌ദാരകിലെ അഫ്‌ഗാൻ ദേശീയ സുരക്ഷാ അധികാരുകളുടെ ഓഫീസ് പരിസരങ്ങളിൽ വിദേശികളുടെ കടന്നുകയറ്റശ്രമത്തിന്‍റ ഭാഗമായാണ് മൂന്ന് വിദേശി വാഹനങ്ങളെ ആക്രമണത്തിന് ലക്ഷ്യം വച്ചതെന്ന് താലിബാൻ പറഞ്ഞു. അപകടത്തിൽപ്പെട്ടവരെ വസീർ മുഹമ്മദ് അക്ബർഖാൻ ആശുപത്രിയിൽ എത്തിച്ചു. കാബൂളിൽ ഈയാഴ്ചയിലെ രണ്ടാമത്തെ സ്ഫോടനമാണിത്.
കാബൂളിൽ വീണ്ടും ബോംബ് സ്ഫോടനം: പത്ത് പേർ കൊല്ലപ്പെട്ടു - താലിബാൻ
യു.എസ് എംബസിയും നാറ്റോ റെസല്യൂട്ട് സപ്പോർട്ട് മിഷനും മറ്റ് നയതന്ത്ര മിഷനുകളും ഉള്ള ശഷ്‌ദാരകിലെ കനത്ത സുരക്ഷാ പരിസരത്താണ് സ്ഫോടനം ഉണ്ടായത്