കാഠ്മണ്ഡു: അന്നപൂർണ സർക്യൂട്ട് ട്രക്കിങ് റൂട്ടിലെ ഹിമപാതത്തിൽ കാണാതായ രണ്ട് ദക്ഷിണ കൊറിയൻ ട്രക്കിങ് അംഗങ്ങളുടെ മൃതദേഹങ്ങൾ കണ്ടുകിട്ടി. ജനുവരിയിൽ ഉണ്ടായ മഞ്ഞിടിച്ചിലിലാണ് ഇവരെ കാണാതായത്. മോഡി നദിയുടെ തീരത്ത് പൊലീസും അന്നപൂർണ കൺസർവേഷൻ ഏരിയ പ്രോജക്ട് ഉദ്യോഗസ്ഥരും നാട്ടുകാരുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ട് നേപ്പാള്‍ സ്വദേശികളായ ഗൈഡുകളുടെ മൃതദേഹങ്ങൾ കഴിഞ്ഞ ആഴ്ച കണ്ടെത്തിയിരുന്നു. മൃതദേഹങ്ങൾ പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് എത്തിക്കുകയും കുടുംബാംഗങ്ങൾക്ക് കൈമാറുകയും ചെയ്യും. ജനുവരി 17ന് ഉണ്ടായ മഞ്ഞിടിച്ചിലിൽ ഏഴ് പേരെ കാണാതായിരുന്നു.
ട്രക്കിങ്ങിനിടെ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി - missing South Korean trekkers
ജനുവരിയിൽ ഉണ്ടായ മഞ്ഞിടിച്ചിലിലാണ് ഇവരെ കാണാതായത്. മോഡി നദിയുടെ തീരത്ത് പൊലീസും അന്നപൂർണ കൺസർവേഷൻ ഏരിയ പ്രോജക്ട് ഉദ്യോഗസ്ഥരും നാട്ടുകാരുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്