ETV Bharat / international

ജോർദാനിലെ യുദ്ധോപകരണ ഡിപ്പോയിൽ സ്ഫോടനം

author img

By

Published : Sep 11, 2020, 5:55 PM IST

ജോർദാനിയൻ മിലിട്ടറി ബേസ് വെയർഹൗസിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സ്‌ഫോടനം ഉണ്ടായത്. ഉപയോഗശൂന്യമായ മോർട്ടാർ ഷെല്ലുകൾ സൂക്ഷിച്ചിരിക്കുന്നിടത്താണ് സ്ഫോടനമുണ്ടായത്.

Jordan munitions depot  Jordan munitions depot blast  Jordan munitions blast  Jordan blast  Zarqa's warehouses  Zarqa warehouse blast  Blasts rock Jordan munitions  munitions depot blast  Jordanian military base  Jordan munitions  Blasts rock Jordan  Jordanian military  Amjad Adaileh  electrical fault  Blasts rock Jordan munitions depot  ജോർദാനിലെ യുദ്ധോപകരണ ഡിപ്പോയിൽ സ്ഫോടനം
ജോർദാനിലെ യുദ്ധോപകരണ ഡിപ്പോയിൽ സ്ഫോടനം

സർഖ: ജോർദാനിയൻ മിലിട്ടറി ബേസ് വെയർഹൗസിൽ സ്‌ഫോടനം. വെള്ളിയാഴ്ച പുലർച്ചെയാണ് സ്ഫോടനം ഉണ്ടായത്. ഉപയോഗശൂന്യമായ മോർട്ടാർ ഷെല്ലുകൾ സൂക്ഷിച്ചിരിക്കുന്നിടത്താണ് സ്ഫോടനമുണ്ടായത്. സുരക്ഷാ സേന മുദ്രവെച്ച സാർക്ക നഗരത്തിന് കിഴക്ക് ഒറ്റപ്പെട്ട പ്രദേശത്താണ് വെയർഹൗസുകൾ. അടുത്തിടെയുണ്ടായ ഉയർന്ന താപനില ഷെല്ലുകളിലൊന്നിൽ രാസപ്രവർത്തനത്തിന് കാരണമായതായതാണ് സ്ഫോടനത്തിന് കാരണമെന്ന് സൈന്യം പ്രസ്താവന ഇറക്കി. നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സർക്കാർ വക്താവ് അംജദ് അദൈലയെ വിദേശ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കഴിഞ്ഞ മാസം ബെയ്റൂട്ടിൽ ഉണ്ടായ വൻ സ്ഫോടനത്തെത്തുടർന്ന് ഈ പ്രദേശം സുരക്ഷാ വലയത്തിലായിരുന്നു. ലെബനൻ തലസ്ഥാന തുറമുഖത്തെ ഒരു വെയർഹൗസില്‍ സൂക്ഷിച്ചിരുന്ന മൂവായിരം ടൺ അമോണിയം നൈട്രേറ്റ് അബദ്ധത്തിൽ കത്തിച്ചതായിരുന്നു ഇതിന് കാരണം. ഓഗസ്റ്റ് നാലിലെ സ്ഫോടനത്തിൽ 192 പേർ കൊല്ലപ്പെട്ടു, 6,500 പേർക്ക് പരിക്കേറ്റു, കാൽലക്ഷം ആളുകളെ ഭവനരഹിതരാക്കി, കോടിക്കണക്കിന് ഡോളറിന്‍റെ നാശനഷ്ടമുണ്ടാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.