ന്യൂഡൽഹി: “അധികാരമേറ്റ് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ഞങ്ങൾ വാഷിംഗ്‌ടൺ വ്യവസ്ഥയെ ഞെട്ടിച്ചു. ഒബാമ സർക്കാർ ട്രാൻസ് പസഫിക് പങ്കാളിത്തത്തിൽ നിന്ന് പിന്മാറി. ഞാൻ കീസ്റ്റോൺ എക്‌സ് എൽ, ഡക്കോട്ട ആക്‌സസ് പൈപ്പ്‌ലൈനുകൾ അംഗീകരിച്ചു. അന്യായവും ചെലവേറിയതുമായ പാരീസ് കാലാവസ്ഥാ കരാർ അവസാനിപ്പിച്ചു, ആദ്യമായി അമേരിക്കൻ ഊർജസ്വാതന്ത്ര്യം ഉറപ്പിച്ചു, ” റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷന്‍റെ അവസാന രാത്രിയിൽ ഡൊണാൾഡ് ട്രംപ് തന്‍റെ നാമനിര്‍ദേശം ഔദ്യോഗികമായി സ്വീകരിച്ചപ്പോൾ പറഞ്ഞ വാക്കുകളാണിവ. "ഏകപക്ഷീയമായ ഇറാൻ ആണവ ഇടപാടിൽ നിന്ന് ഞാൻ പിന്മാറി," ട്രംപ് തന്‍റെ 71 മിനിറ്റ് നീണ്ട പ്രസംഗത്തിൽ അമേരിക്ക ഫസ്റ്റ് പോളിസിയുടെ ഉദാഹരണമായി എടുത്തുപറഞ്ഞു.
വൈറ്റ് ഹൗസിലേക്കുള്ള മത്സരത്തിൽ ലോകത്തിനും അന്താരാഷ്‌ട്ര സംഘടനകൾക്കും എന്താണ് അപകടം?
ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയാൽ അമേരിക്ക കൂടുതൽ ഉള്ളിലേക്ക് നോക്കുകയും, ആഗോള സംഘടനകളിലെ നേതൃപാടവത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുമോ എന്ന് മുതിർന്ന പത്രപ്രവർത്തക സ്‌മിത ശർമ ചോദിച്ചു. "1942 ജനുവരി മുതൽ അമേരിക്ക വഹിച്ച നേതൃത്വപരമായ പങ്ക് അപകടത്തിലാണ്. വാഷിംഗ്‌ടൺ കോൺഫറൻസിൽ നിന്നുള്ള ഒരു നീണ്ട യാത്ര ഐക്യരാഷ്‌ട്രസഭയെ സൃഷ്‌ടിക്കാനുള്ള നീക്കത്തിന് തുടക്കമിട്ടു. ഈ ദശകങ്ങളിൽ യുഎസ് നേടിയ നേതൃത്വപരമായ പങ്ക് കഴിഞ്ഞ അഞ്ച് മുതൽ ആറ് വർഷങ്ങൾക്കുള്ളിൽ മങ്ങിയിരിക്കുന്നു. ഈ തെരഞ്ഞെടുപ്പിന്‍റെ ഫലം കേന്ദ്ര പ്രശ്‌നത്തിൽ വലിയ സ്വാധീനം ചെലുത്തും,"ന്യൂയോർക്കിലെ ഐക്യരാഷ്‌ട്രസഭയുടെ ഇന്ത്യയുടെ മുൻ സ്ഥിരം പ്രതിനിധി അസോക് മുഖർജി പറഞ്ഞു.
"ആഗോളപരമായി വ്യവസ്ഥാപിതമായ സ്ഥാപനങ്ങളിൽ നിന്ന് പിന്മാറുന്നത് ദോഷകാരമാണ്. അത് മനസിലാക്കേണ്ടതുണ്ട്. 2006 ൽ യുഎൻ പൊതുസഭ മനുഷ്യാവകാശ സമിതി രൂപീകരിച്ചു. ജോൺ ബോൾട്ടൺ യുഎസിന്‍റെ അംബാസഡറായിരുന്നു. ഈ കൗൺസിൽ രൂപീകരിക്കുന്നതിനെതിരെയും മറ്റ് മൂന്ന് രാജ്യങ്ങൾക്കുമൊപ്പം അദ്ദേഹം വോട്ടുചെയ്‌തു. 170 രാജ്യങ്ങളുടെ ഭൂരിപക്ഷമാണ് കൗൺസിൽ സൃഷ്‌ടിച്ചത്. യുഎസ് യുഎൻഎച്ച്‌ആർസിയിലേക്ക് തെരഞ്ഞെടുപ്പ് തേടിയില്ല. ആ മൂന്നുവർഷത്തിനുള്ളിൽ മനുഷ്യാവകാശ സമിതി ഇസ്രായേലിനെ കൈകാര്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ നിശ്ചയിച്ചു. അംബാസഡർ നിക്കി ഹേലി നടപടിക്രമത്തെ വിമർശിച്ചു. നടപടിക്രമങ്ങൾ തയ്യാറാക്കുമ്പോൾ നിങ്ങൾ മുറിക്ക് പുറത്താണെങ്കില്‍, നിങ്ങൾക്ക് ഇതിനെക്കുറിച്ച് ഒന്നും ചെയ്യാൻ കഴിയില്ല," വിരമിച്ച നയതന്ത്രജ്ഞൻ വിശദീകരിച്ചു. ഡൊണാൾഡ് ട്രംപിന് കീഴിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് പാരീസ് കാലാവസ്ഥ നിയമം പോലുള്ള നിരവധി അന്താരാഷ്‌ട്ര കരാറുകളിൽ നിന്നും ഇറാൻ ആണവ ഇടപാടിൽ നിന്നും പിന്മാറുകയും വ്യാപാരവും പരിസ്ഥിതിയും സംബന്ധിച്ച നിരവധി ഐക്യരാഷ്‌ട്ര ഏജൻസികളുടെയും ബഹുമുഖ കരാറുകളുടെയും ധനസഹായം വെട്ടിക്കുറയ്ക്കുകയോ ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) പോലുള്ള മറ്റ് ഏജന്‍സികളെ വിവാദപരമായ തീരുമാനങ്ങളിലൂടെ ദുർബലപ്പെടുത്തുകയോ ചെയ്‌തിട്ടുണ്ട്.
ജോ ബൈഡൻ നവംബർ മാസത്തില്‍ നടക്കാന്‍ ഇരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കിൽ, ഈ തീരുമാനങ്ങൾ മാറ്റിമറിക്കാനും ആഗോള ബഹുമുഖത്വം ശക്തിപ്പെടുത്താനും അദ്ദേഹത്തിന്‍റെ ഭരണകൂടത്തിന് കഴിയുമോ? ഇറാനും ചൈനയും റഷ്യയും തമ്മിൽ തന്ത്രപരമായ സഹകരണം വർധിച്ചുകൊണ്ടിരിക്കുന്ന ഒരു സമയത്ത് ഇറാൻ ആണവ കരാർ ബൈഡൻ ഭരണകൂടത്തിന്‍റെ മേശപ്പുറത്ത് എത്തുമോ?
അന്താരാഷ്‌ട്ര ഉപരോധമോ പ്രതിബന്ധങ്ങളോ പരിഗണിക്കാതെ ഇറാൻ ഒരു ആണവ പദ്ധതി പിന്തുടരാൻ പോകുന്നുവെന്നത് വലിയ വെല്ലുവിളി സൃഷ്‌ടിക്കുമെന്ന് ന്യൂക്ലിയർ ആൻഡ് സ്പേസ് ഓർഗനൈസേഷന്‍റെ ചുമതലയുള്ള ഡോ. രാജേശ്വരി പി. രാജഗോപാലൻ വിശ്വസിക്കുന്നു.
ചൈന പ്രശ്‌നത്തെയും വെല്ലുവിളിയെയും എങ്ങനെ നേരിടും?
"കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചൈന പ്രശ്‌നം വഷളായി. യുഎൻ സംഘടനകളിൽ പലതിലും ചൈന നേതൃത്വം ഏറ്റെടുത്തു. അതിനാൽ യുഎസ് ധാരാളം തന്ത്രപരമായ ഇടം ചൈനയ്ക്ക് വിട്ടുകൊടുത്തു. ഇറാൻ-ചൈന ശക്തികളുടെ സംയോജനം, അല്ലെങ്കിൽ ഇറാൻ-ചൈന-റഷ്യ എന്നീ പ്രശ്‌നങ്ങളെല്ലാം ബിഡൻ നേരിടേണ്ടി വരും, കഴിഞ്ഞ വർഷാവസാനം അവർക്ക് ഒരു നാവിക പരിശീലനം ഉണ്ടായിരുന്നു," രാജേശ്വരി പറഞ്ഞു. പാരീസ് കാലാവസ്ഥാ നിയമത്തിൽ നിന്ന് പിന്മാറുന്നത് തെരഞ്ഞെടുപ്പ് പ്രശ്‌നമാണോയെന്ന ചോദ്യത്തിന്, ന്യൂയോർക്കിലെ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) യുടെ മുതിർന്ന പത്രപ്രവർത്തകയായ യോഷിത സിംഗ് പറഞ്ഞു.
"കാട്ടുതീ, ചുഴലിക്കാറ്റ്, ഏഷ്യയിലുടനീളമുള്ള വെള്ളപ്പൊക്കം എല്ലാം കാലാവസ്ഥയുടെ സ്വാധീനമാണ്. നാമെല്ലാവരും യഥാർഥ ജീവിതത്തിൽ അതിന്‍റെ ഭാരം വഹിക്കുന്നു. ചരിത്രപരമായി ഏറ്റവും വലിയ മലിനീകരണമുള്ള രാജ്യമായ അമേരിക്ക പാരീസ് കരാറിൽ നിന്ന് പിന്മാറിയപ്പോള്‍, അത് ഒരാഴ്‌ചയോ ഒരു മാസമോ കൊണ്ടോ എടുത്ത തീരുമാനമല്ല. നവംബറിലെ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അമേരിക്ക വീണ്ടും ലോകാരോഗ്യ സംഘടനയിൽ ചേരുമെന്ന് ട്രംപിന്‍റെ എതിരാളി ജോ ബിഡൻ വ്യക്തമാക്കി. ഈ വർഷം ഡിസംബർ ആദ്യം മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന പിന്തുണയോടെ ട്രംപ് ആരംഭിച്ച ഒരു വർഷത്തെ പ്രക്രിയയെ മാറ്റിമറിച്ച്, ലോകാരോഗ്യസംഘടനയുടെ പ്രമുഖ സാമ്പത്തിക ദാതാവും, സാങ്കേതിക പങ്കാളിയുമായി അമേരിക്ക തുടരുന്നുവെന്ന് ദേശീയ കൺവെൻഷനിൽ ഡെമോക്രാറ്റിക് പാർട്ടി നേരത്തെ പ്രതിജ്ഞ ചെയ്‌തിരുന്നു. ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക പിന്മാറുന്നത് ചൈനയ്ക്കും മറ്റുള്ളവർക്കും ഇടം നൽകുന്നത് പോലെയാണ്," ഡോ. രാജേശ്വരി പറഞ്ഞു.
കൊവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ ബെയ്‌ജിങ്ങിനോടുള്ള ലോകാരോഗ്യ സംഘടനയുടെ പക്ഷപാതത്തെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങൾ ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ വിശ്വാസ്യത വീണ്ടെടുക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ ഉള്ളിൽ നിന്ന് തന്നെ പരിഹാരം കാണേണ്ടതുണ്ടെന്ന് അശോക് മുഖർജി വാദിച്ചു. ബഹുരാഷ്‌ട്ര വാദത്തെയും അമേരിക്കൻ നേതൃത്വത്തെയും കുറിച്ചുള്ള ചർച്ചകൾക്കിടയിൽ, 2021 ൽ ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ സമിതിയിൽ തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയിൽ ഇന്ത്യ സ്ഥാനം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നതിനാൽ, സുപ്രധാന കാരണങ്ങളിൽ സ്വമേധയാ പങ്ക് വഹിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്‌ട്രീയമായി യുഎൻ രക്ഷ കൗൺസിൽ ചേമ്പറിനുള്ളിൽ നിന്നുകൊണ്ട് ഏഷ്യയിലെ നമ്മുടെ സമീപപ്രദേശങ്ങളിലും പരിസരങ്ങളിലും ഇന്ത്യ കൂടുതൽ സജീവമാകേണ്ടതുണ്ട്. യെമൻ, സിറിയ തുടങ്ങിയ പ്രശ്നങ്ങൾ, ദക്ഷിണ സുഡാൻ പോലുള്ള സാമ്പത്തിക നിക്ഷേപങ്ങളുള്ള പ്രശ്‌നങ്ങൾ, ഇന്ത്യ നേരിട്ട് കൈകാര്യം ചെയ്യണമെന്ന് അസോക് മുഖർജി പറഞ്ഞു.