ETV Bharat / international

ബംഗ്ലാദേശില്‍ നിന്നും റെംഡിസിവര്‍ അടുത്തയാഴ്ചയെത്തും - റെംഡിസിവര്‍ മരുന്ന്

വൈറസ് പ്രതിരോധ മരുന്നുകളും പിപിഇ കിറ്റുകളും സിങ്ക്, കാല്‍ഷ്യം, വിറ്റാമിന്‍ സി തുടങ്ങിയ ഗുളികകളും ഇന്ത്യയിലേക്ക് അയക്കും. എല്ലാ നടപടികളും പൂര്‍ത്തിയായതായി ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി.

COVID-19 surge: Bangladesh to send Remdesivir to India next week  Bangladesh sends helps to India  india covid situation  india covid news  ഇന്ത്യ കൊവിഡ് വാര്‍ത്ത  കൊവിഡ് വാര്‍ത്തകള്‍  റെംഡിസിവര്‍ മരുന്ന്  remdesivir india availability
ബംഗ്ലാദേശില്‍ നിന്നും റെംഡിസിവര്‍ അടുത്തയാഴ്ചയെത്തും
author img

By

Published : Apr 30, 2021, 6:49 AM IST

ധാക്ക: കൊവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന റെംഡിസിവര്‍ മരുന്നുകളും മറ്റ് ചികിത്സാ ഉപകരണങ്ങളും അടുത്തയാഴ്ച ഇന്ത്യയിലേക്ക് അയക്കുമെന്ന് ബംഗ്ലാദേശ്. വൈറസ് പ്രതിരോധ മരുന്നുകളും 30,000 പിപിഇ കിറ്റുകളും സിങ്ക്, കാല്‍ഷ്യം, വിറ്റാമിന്‍ സി തുടങ്ങിയ ഗുളികകളും ബംഗ്ലാദേശ് ഇന്ത്യയിലേക്ക് അയക്കും.

ഇന്ത്യയുടെ ആവശ്യാനുസരണം റെംഡിസിവര്‍ മരുന്ന് കയറ്റി അയക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായതായി ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി മസുദ് ബിന്‍ മൊമന്‍ പറഞ്ഞു. ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ കഴിഞ്ഞ ഞായറാഴ്ച ബംഗ്ലാദേശ് സ്വന്തം അതിര്‍ത്തികള്‍ അടച്ചിട്ടിരുന്നു. 14 ദിവസത്തേക്കാണ് ഇന്ത്യന്‍ അതിര്‍ത്തികളില്‍ ബംഗ്ലാദേശ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

അതേസമയം കൊവിഡ് അതിവ്യാപനം രൂക്ഷമായ ഇന്ത്യയില്‍ റെംഡിസിവര്‍ അടക്കമുള്ള വൈറസ് പ്രതിരോധ മരുന്നുകള്‍ക്ക് വലിയ ക്ഷാമാണ് അനുഭവപ്പെടുന്നത്. തുടര്‍ന്ന് വിവിധ ലോകരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് സഹായപ്രവാഹം തുടരുകയാണ്.

കരിഞ്ചന്തയും വിലക്കയറ്റവും രൂക്ഷമായതോടെ റെംഡിസിവറിനും മരുന്ന് നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ക്കും ഇന്ത്യ ഇറക്കുമതി നികുതി ഒഴിവാക്കിയിരുന്നു. മെഡിക്കല്‍ ഓക്സിജന്‍റെ ലഭ്യതക്കുറവും വിതരണ ശൃംഖലയുടെ പോരായ്മയും പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികളും പുരോഗമിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.