ETV Bharat / international

ബംഗ്ലാദേശില്‍ 1767 പേര്‍ക്ക് കൂടി കൊവിഡ്

ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 427,198 ആയി ഉയര്‍ന്നു.

author img

By

Published : Nov 13, 2020, 6:31 PM IST

ബംഗ്ലാദേശില്‍ 1767 പേര്‍ക്ക് കൂടി കൊവിഡ്  കൊവിഡ്  Bangladesh reports 1,767 new COVID-19 cases,  Bangladesh  COVID-19  Bangladesh COVID-19 cases
ബംഗ്ലാദേശില്‍ 1767 പേര്‍ക്ക് കൂടി കൊവിഡ്

ധാക്ക: ബംഗ്ലാദേശില്‍ 1767 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 427,198 ആയതായി ജോണ്‍ ഹോപ്‌കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 19 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ധാക്ക ട്രെബ്യൂണല്‍ റിപ്പോര്‍ട്ട് ചെയ്‌തു. 115 ലാബുകളിലായി 13,539 സാമ്പിളുകള്‍ പരിശോധിച്ചതായി ആരോഗ്യ ഡയറക്‌ടറേറ്റ് ജനറലിന്‍റെ പ്രസ് റിലീസില്‍ പറയുന്നു. 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകളില്‍ 13.05 ശതമാനം പൊസിറ്റീവായി. ഇതുവരെ പരിശോധിച്ച സാമ്പിളുകളില്‍ 17.05 ശതമാനമാണ് പൊസിറ്റീവായതെന്ന് പ്രസ്‌ റിലീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 8ന് രാജ്യത്ത് കൊവിഡ് ആദ്യമായി സ്ഥിരീകരിച്ചത് മുതല്‍ 80.75 ശതമാനം പേര്‍ രോഗവിമുക്തി നേടി. 1.44 ശതമാനം പേരാണ് ഇതുവരെ കൊവിഡ് മൂലം മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.