കാൻബെറ: ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ് നേരെ മുട്ട എറിയാൻ ശ്രമം. മെയ് 18 ന് നടക്കുന്ന ജനറൽ ഇലക്ഷൻ പ്രചാരണ വേളയിലാണ് സംഭവം. ആൽബറിയിലെ ന്യൂ സൗത്ത് വെയിൽസിൽ നടന്ന വനിതാ അസോസിയേഷൻ പരിപാടിയിൽ പ്രധാനമന്ത്രിക്ക് തൊട്ടടുത്ത് നിന്ന സ്ത്രീയാണ് മുട്ടയെറിയാൻ ശ്രമിച്ചത്. 25 കാരിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്‍റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാൻ മോറിസൺ ഈ സംഭവത്തെ ഉപയോഗപ്പെടുത്തി. ആൽബറിയിൽ നടന്ന ഭീരുത്വപരമായ സംഭവത്തെക്കുറിച്ചുള്ള എല്ലാ ആശങ്കകളും അക്രമിയായ യുവതിയുടെ കാൽതട്ടി വീണ വൃദ്ധയെക്കുറിച്ചായിരുന്നു, ഞാൻ അവരെ സഹായിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു, മോറിസൺ ട്വിറ്ററിൽ കുറിച്ചു. യുവതിയുടെ മേൽ കുറ്റം ചുമത്തുമോയെന്ന കാര്യം വ്യക്തമായിട്ടില്ല.
ആസ്ട്രേലിയൻ പ്രധാനമന്ത്രിക്ക് നേരെ മുട്ടയെറിയാൻ ശ്രമം; യുവതി കസ്റ്റഡിയിൽ - മുട്ട
വനിതാ അസോസിയേഷൻ പരിപാടിയിൽ പ്രധാനമന്ത്രിക്ക് തൊട്ടടുത്ത് നിന്ന സ്ത്രീയാണ് മുട്ടയെറിയാൻ ശ്രമിച്ചത്
കാൻബെറ: ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ് നേരെ മുട്ട എറിയാൻ ശ്രമം. മെയ് 18 ന് നടക്കുന്ന ജനറൽ ഇലക്ഷൻ പ്രചാരണ വേളയിലാണ് സംഭവം. ആൽബറിയിലെ ന്യൂ സൗത്ത് വെയിൽസിൽ നടന്ന വനിതാ അസോസിയേഷൻ പരിപാടിയിൽ പ്രധാനമന്ത്രിക്ക് തൊട്ടടുത്ത് നിന്ന സ്ത്രീയാണ് മുട്ടയെറിയാൻ ശ്രമിച്ചത്. 25 കാരിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്‍റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാൻ മോറിസൺ ഈ സംഭവത്തെ ഉപയോഗപ്പെടുത്തി. ആൽബറിയിൽ നടന്ന ഭീരുത്വപരമായ സംഭവത്തെക്കുറിച്ചുള്ള എല്ലാ ആശങ്കകളും അക്രമിയായ യുവതിയുടെ കാൽതട്ടി വീണ വൃദ്ധയെക്കുറിച്ചായിരുന്നു, ഞാൻ അവരെ സഹായിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു, മോറിസൺ ട്വിറ്ററിൽ കുറിച്ചു. യുവതിയുടെ മേൽ കുറ്റം ചുമത്തുമോയെന്ന കാര്യം വ്യക്തമായിട്ടില്ല.
https://www.ndtv.com/world-news/australia-prime-minister-scott-morrison-egged-while-campaigning-in-albury-2033933
Conclusion: