ഹേഗ്: റോഹിങ്ക്യന്‍ മുസ്ലീംങ്ങള്‍ക്കെതിരെ മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചി നടത്തിയ വംശഹത്യയില്‍ വിചാരണ പൂര്‍ത്തിയായി. അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ മൂന്ന് ദിവസമായി നടക്കുന്ന വിചാരണ ഇന്നാണ് പൂര്‍ത്തിയായത്. എന്നാല്‍ ഉടനെ അന്തിമ വിധി ഉണ്ടാകില്ലെന്നാണ് സൂചന. വിധി പ്രസ്താവത്തിന് വര്‍ഷങ്ങളെടുക്കും.
വിചാരണ നടപടികളില്‍ ആദ്യാവസാനം റോഹിങ്ക്യന്‍ മുസ്ലീംങ്ങള്‍ക്കെതിരെ നടത്തിയ വംശഹത്യയെ ന്യായീകരിച്ചുകൊണ്ടായിരുന്നു ആങ് സാന്‍ സൂചി സംസാരിച്ചത്. ആഫ്രിക്കന്‍ രാജ്യമായ ഗാംബിയ ആണ് മ്യാന്‍മറിലെ വംശഹത്യക്കെതിരെ കോടതിയെ സമീപിച്ചത്. മ്യാന്‍മര്‍ പോലുള്ള രാജ്യങ്ങള്‍ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതി അഭയസ്ഥാനമാണെന്നും അനുയോജ്യമായ വിധി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു സൂചി കോടതിയില്‍ പറഞ്ഞത്. അരമണിക്കൂറാണ് സൂചി കോടതിയില്‍ സംസാരിച്ചത്. മുഴുവന്‍ ആരോപണങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ടും കോടതി മുമ്പ് പരിഗണിച്ച വംശഹത്യാ കേസുകള്‍ എടുത്ത് പറഞ്ഞുകൊണ്ടുമായിരുന്നു വിശദീകരണം.
പ്രധാനമായും മ്യാന്‍മറിലെ റാഖൈന്‍ എന്ന സംസ്ഥാനത്തിന്‍റെ ജനജീവിതവും അവരുടെ ദുരിതങ്ങളുമാണ് സൂചി പറഞ്ഞതിലധികവും. സൈന്യം നടത്തിയ ആക്രമണമാണെന്നും ശിക്ഷ നല്‍കണമെങ്കില്‍ അവര്‍ക്ക് നല്‍കണമെന്നുമാണ് വിചാരണക്കിടയില്‍ സൂചി വ്യക്തമാക്കിയത്. മാത്രവുമല്ല, പ്രശ്നങ്ങള്‍ ഉടനുണ്ടായതല്ലെന്നും കഴിഞ്ഞ കുറെ കാലങ്ങളായി നിലനില്‍ക്കുന്നതാണെന്നും സൂചി പറഞ്ഞു.
വംശഹത്യയുമായി ബന്ധപ്പെട്ട് രൂപീകരിച്ച 1948 ലെ കരാര്‍ മറ്റ് സമാനമായ മറ്റ് കേസുകളില്‍ എന്തുകൊണ്ടുണ്ടായില്ലെന്നും അവര്‍ കോടതിയില്‍ ചോദിച്ചു. 2017ല്‍ സൈന്യത്തിന്‍റെ സഹായത്തോടെ നടത്തിയ വംശഹത്യയില്‍ നൂറ് പേര്‍ മരിക്കുകയും എട്ട് ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാകുകയും ചെയ്തിരുന്നു .