നയ്‌പിത്ത്യോ: മ്യാൻമർ നേതാവ് ഓങ് സാൻ സൂചിയെയും ഭരണകക്ഷിയുടെ മുതിർന്ന നേതാക്കളെയും കസ്റ്റഡിയിലെടുത്തതായി ഗവേണിംഗ് നാഷണൽ ലീഗ് ഫോർ ഡെമോക്രസി വക്താവ്. പുലര്‍ച്ചെ നടത്തിയ റെയ്‌ഡിലാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. നവംബർ എട്ടിന് നടന്ന വോട്ടെടുപ്പിൽ സൂചിയുടെ പാർട്ടി വൻ വിജയം നേടിയതുമുതൽ, സൈന്യവും രാഷ്ട്രീയ വിഭാഗങ്ങളും സൂചിയുടെ പാർട്ടി വൻതോതിൽ വോട്ടിംഗ് തട്ടിപ്പ് നടത്തിയെന്ന ആരോപണം അന്വേഷിക്കാൻ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം സർക്കാരും സൈന്യവും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് പട്ടാളത്തിന്‍റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓങ് സാൻ സൂചി അറസ്റ്റിൽ; മ്യാൻമാർ വീണ്ടും പട്ടാള ഭരണത്തിലേക്ക്
സൂചിയുടെ പാർട്ടി തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയത് വോട്ടിംഗ് തട്ടിപ്പിലൂടെയാണെന്ന ആരോപണം ഉയർന്നിരുന്നു